ആപ്പ്ജില്ല

മണിയുടെ മരണം: അന്വേഷണം വഴിതെറ്റിക്കാൻ ശ്രമമെന്ന് പോലീസ്

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമം നടക്കുന്നതായി പേലീസ്.

TNN 31 Mar 2016, 11:36 am
കൊച്ചി: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമം നടക്കുന്നതായി പേലീസ്. സാമൂഹിക മാധ്യമങ്ങളിലൂടെ വിവിധ തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചത് ഇതിന്‍റെ ഭാഗമായാണോ എന്ന് പോലീസ് പരിശോധിക്കും. ഇത്തരം ഫേസ്ബുക്, വാട്ട്സ് ആപ്പ് സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തും. തന്നെ പ്രതിയെന്ന രീതിയിൽ ചിത്രീകരിക്കുന്നതായി കാട്ടി തരികിട സാബു കായംകുളം പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം അവസാന ഘട്ടത്തിലാണ്. മണിയുടെ മരണത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിലെ ഫോൺ കോളുകളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
Samayam Malayalam police about kalabhavan manis death case probe
മണിയുടെ മരണം: അന്വേഷണം വഴിതെറ്റിക്കാൻ ശ്രമമെന്ന് പോലീസ്


ഹൈദരാബാദിലെ കേന്ദ്രലാബിലേക്ക് അയച്ചുകൊടുത്ത ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം പുറത്തുവന്ന ശേഷം മാത്രമേ അന്വേഷണ സംഘം തുടർ‍ക്കാര്യങ്ങളിലേക്ക് കടക്കൂ. അമൃത ആശുപത്രിയിലെ പരിശോധനാ ഫലവും കാക്കനാട് ലാബിലെ പരിശോധനാഫലവും തമ്മിൽ വൈരുദ്ധ്യമുണ്ടായ സാഹചര്യത്തിലാണ് ആന്തരികാവയവങ്ങൾ വീണ്ടും പരിശോധനയ്ക്ക് അയച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്