മലപ്പുറം: മലപ്പുറത്ത് അച്ഛനെ മര്‍ദ്ദിച്ചുകൊന്ന മകൻ അറസ്റ്റിൽ. വാഴയൂര്‍ സ്വദേശി അയ്യപ്പൻ്റെ മകൻ പ്രജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം.
Also Read: 'ഗജരാജരത്നം' ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു
ഈ മാസം 16 ന് രാത്രി ഏഴുമണിയോടെയാണ് പ്രജേഷ് പിതാവ് അയ്യപ്പ (63) നെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാളുടെ കഴുത്തിലും അടിവയറ്റിലുമാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിനു പിന്നാലെ ബോധരഹിതനായ അയ്യപ്പനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ, ഇന്നലെ വൈകീട്ടാണ് അയ്യപ്പൻ മരിച്ചത്.
Also Read: തെരുവില്‍ നേരിട്ട് തോല്‍പ്പിച്ചു കളയാമെന്ന സംഘപരിവാര്‍ വ്യാമോഹത്തിന്റെ ഉല്പന്നമാണ് ഡല്‍ഹി അക്രമമെന്ന് മുഖ്യമന്ത്രി
വായക്കാട് പോലീസാണ് പ്രജേഷിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൊലക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തശേഷം കേസ് വിശദമായ അന്വേഷിക്കാനാണ് പോലീസിൻ്റെ തീരുമാനം.
Also Read: മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോ: ഫേസ്ബുക്കിൽ ഭീഷണി മുഴക്കിയ അട്ടപ്പാടി സ്വദേശി അറസ്റ്റിൽ