കോഴിക്കോട്: ട്രാൻസ്ജെൻഡറുകളെ പോലീസ് മർദ്ദിച്ചതായി പരാതി. ട്രാൻസ്ജെൻഡറുകളായ അഞ്ചുപേരെയാണ് ഇന്നലെ രാത്രി പത്തരയോടെ മിഠായിത്തെരുവിലെ താജ്റോഡിലൂടെ നടന്നുപോകവെ പോലീസ് അകാരണമായി മർദ്ദിച്ചത്. ട്രാൻസ്ജെൻഡറുകളായ സുസ്മിക്കും ജാസ്മിനും കൈകൾക്കും കാലിനും സാരമായി പരിക്കേറ്റിട്ടുമുണ്ട്. ഇവരുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ ഷെയർ ചെയ്യപ്പെടുകയാണ്.
കോഴിക്കോട് ട്രാൻസ്ജെൻഡറുകൾക്ക് പോലീസ് മർദ്ദനം
ട്രാൻസ്ജെൻഡറുകളായ അഞ്ചുപേരെയാണ് പോലീസ് അകാരണമായി മർദ്ദിച്ചത്
TNN 28 Dec 2017, 1:53 pm