ആപ്പ്ജില്ല

ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം നൽകരുതെന്ന് പോലീസ്

ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം ലഭിച്ചാൽ സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്ന് സർക്കാർ

Samayam Malayalam 27 Sept 2018, 12:02 pm
Samayam Malayalam bishop franco mulakkal
കൊച്ചി: ലൈംഗികപീഡന പരാതിയിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം അനുവദിക്കരുതെന്ന് സർക്കാരും പോലീസും. ബിഷപ്പിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. ബിഷപ്പ് ഇപ്പോൾ ജാമ്യം നേടി പുറത്ത് വന്നാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും അത് കേസന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതും മറ്റുമായി മതിയായ തെളിവുകൾ ലഭിച്ച ശേഷമാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ, ബിഷപ്പിനെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്ന നിലപാടാണ് ബിഷപ്പിന്റെ അഭിഭാഷകൻ സ്വീകരിക്കുക. ഇത് വരെ ലഭിച്ച മൊഴികളും തെളിവുകളും പോലീസ് മുദ്ര വെച്ച കവറിൽ കോടതിയിൽ ഹാജരാക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്