ആപ്പ്ജില്ല

ഗണേഷ് കുമാറിൻ്റെ പത്തനാപുരത്തെ ഓഫീസിൽ റെയ്‌ഡ് നടത്തി; എംഎൽഎയുടെ വീട്ടിലെത്തിയത് ബേക്കൽ പോലീസ്

ബേക്കൽ പോലീസിൻ്റെ നിർദേശപ്രകാരം പത്തനാപുരം കൊട്ടാരക്കര പൊലീസാണ് ഗണേഷ് കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ ഓഫീസിൽ റെയ്‌ഡ് നടത്തിയത്. പോലീസ് പരിശോധന നടക്കുമ്പോൾ എംഎൽഎ സ്ഥലത്തുണ്ടായിരുന്നില്ല

Samayam Malayalam 1 Dec 2020, 11:39 pm
കൊല്ലം: മുൻ മന്ത്രിയും കേരളാ കോൺഗ്രസ് (ബി) നേതാവുമായ കെബി ഗണേഷ് കുമാറിൻ്റെ ഓഫീസിൽ റെയ്‌ഡ്. ലോക്കൽ പോലീസിൻ്റെ സഹായത്തോടെ ബേക്കൽ പോലീസാണ് എംഎൽഎയുടെ പത്തനാപുരത്തെ ഓഫീസിൽ പരിശോധന നടത്തിയത്.
Samayam Malayalam ഗണേഷ് കുമാർ. Photo: Facebook
ഗണേഷ് കുമാർ. Photo: Facebook


Also Read: നടിയെ ആക്രമിച്ച കേസ്; സർക്കാർ സുപ്രീംകോടതിയിൽ

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയയാണ് റെയ്‌ഡ് ആരംഭിച്ചത്. എന്നാല്‍ ഈ സമയം ഗണേഷ് കുമാര്‍ എംഎല്‍എ ഓഫീസിലുണ്ടായിരുന്നില്ല. ബേക്കൽ പൊലീസിൻ്റെ നിർദേശപ്രകാരം പത്തനാപുരം, കൊട്ടാരക്കര പോലീസാണ് റെയ്‌ഡ് നടത്തിയത്.

Also Read: കെഎസ്എഫ്ഇ വിവാദം: ഇനിയുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പാർട്ടിയിൽ പറയുമെന്ന് തോമസ് ഐസക്ക്, വീഡിയോ

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്‌റ്റിലായ ഗണേഷ് കുമാറിൻ്റെ സഹായി കോട്ടാത്തല പ്രദീപ് കുമാറിൻ്റെ വീട്ടിലും റെയ്‌ഡ് നടന്നു. ഗണേഷ് കുമാറിന്റെ ഓഫീസിലാണ് പ്രദീപ് കുമാര്‍ സാധാരണയായി താമസിക്കുന്നത്. അതിനാലാണ് ഓഫീസില്‍ പരിശോധന നടത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്