ആപ്പ്ജില്ല

മോഹനൻ വൈദ്യര്‍ക്കെതിരെ പോലീസ് കേസെടുത്തു

നിപ വൈറസിനെപ്പറ്റി സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണം

Samayam Malayalam 23 May 2018, 6:22 pm
കൊച്ചി: പ്രകൃതിചികിത്സകനെന്ന് അറിയപ്പെടുന്ന മോഹനൻ വൈദ്യര്‍ക്കെതിരെ പോലീസ് കേസെടുത്തു. നിപ വൈറസിനെപ്പറ്റി സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണം നടത്തിയതിനാണ് തൃത്താല പോലീസ് കേസെടുത്തത്.
Samayam Malayalam mohanan-vaidyar-kollam-booking


കേരള പ്രൈവറ്റ് ആയുര്‍വേദിക് പ്രാക്റ്റീഷനേഴ്സ് അസോസിയേഷൻ നല്‍കിയ പരാതിയിന്മേലാണ് കേസെടുത്തത്.

നിപ വൈറസുണ്ടെന്നത് വ്യാജപ്രചരണമാണെന്ന് വാദിക്കുന്ന മോഹനൻ വൈദ്യര്‍ ഇതു സംബന്ധിക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. കുറ്റ്യാടി സ്വദേശിയെന്നു പരിചയപ്പെടുത്തുന്നയാള്‍ നല്‍കുന്ന മാങ്ങയും മറ്റു പഴങ്ങളും മോഹനൻ വൈദ്യര്‍ ഭക്ഷിക്കുന്നതാണ് ഫേസ്ബുക്ക് വീഡിയോയിലുള്ളത്. ഈ പഴങ്ങള്‍ വവ്വാൽ കടിച്ചതാണെന്നാണ് വീഡിയോയിലെ വിശദീകരണം. പഴങ്ങള്‍ കഴിച്ച ശേഷം താൻ മരിച്ചോ, നാളെ മരിക്കുമോ എന്നെല്ലാം ചോദിക്കുന്ന മോഹനൻ വൈദ്യര്‍ തന്‍റെ രോഗികളുടെ രക്ഷയ്ക്കു വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും വിശദീകരിക്കുന്നു. ഏത് പനിയ്ക്കും കഷായം കുടിച്ചാൽ മതിയെന്നാണ് മോഹനൻ വൈദ്യരുടെ വാദം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്