ആപ്പ്ജില്ല

എലിപ്പനി വ്യാജപ്രചരണം: ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുത്തു

എലിപ്പനി പ്രതിരോധ മരുന്നിനെതിരെ സോഷ്യല്‍മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയതിന് ജേക്കബ് വടക്കാഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തു

Samayam Malayalam 3 Sept 2018, 7:24 pm
തിരുവനന്തപുരം: എലിപ്പനി പ്രതിരോധ മരുന്നിനെതിരെ സോഷ്യല്‍മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയതിന് ജേക്കബ് വടക്കാഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തു. നേരത്തെ ഇയാള്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യമന്ത്രി ഡിജിപിക്ക് കത്തു നല്‍കിയിരുന്നു.
Samayam Malayalam jacob


ഡിജിപിയുടെ നിര്‍ദേശ പ്രകാരം സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാരിനെതിരെയും മരുന്നുകള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഇയാള്‍ സമൂഹമാധ്യമത്തില്‍ നടത്തിയത്. ആരോഗ്യവകുപ്പ് എലിപ്പനി പ്രതിരോധത്തിനായി കഴിക്കാന്‍ നിര്‍ദ്ദേശിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഡോക്സിസൈക്ലിനെതിരെയായിരുന്നു വടക്കാഞ്ചേരിയുടെ പ്രചരണം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്