കൊച്ചി: നഗരത്തിലെ മാളിൽ യുവനടിയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. മെട്രോ സ്റ്റേഷനിലെ ദൃശ്യങ്ങളാണ് പോലീസ് പുറത്ത് വിട്ടത്. 25 ൽ താഴെ വയസുതോന്നിക്കുന്നവരാണ് പ്രതികൾ. മാസ്ക് ധരിച്ചിതിനാൽ ഇവരുടെ മുഖം പൂർണമായും വ്യക്തമല്ല.
മെട്രോ സ്റ്റേഷനിൽ നിന്ന് ഇരുവരും സൗത്ത് സ്റ്റേഷനിലേക്കാണ് പോയതെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെ നിന്ന് ട്രെയിനിൽ കയറി പോവുകയായിരുന്നു. പ്രതികളെ ദൃശ്യങ്ങളിൽ നിന്നും നടി തിരിച്ചറിഞ്ഞിട്ടുണ്ട്.
നേരത്തെ മാളിലേയ്ക്കുള്ള പ്രവേശനകവാടത്തിൽ പ്രതികളായ യുവാക്കള്‍ പേരെഴുതാതെ കബളിപ്പിച്ചെന്ന് പോലീസിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മാളിലേയ്ക്കുള്ള പ്രവേശനകവാടത്തിൽ സന്ദര്‍ശകര്‍ പേരും ഫോൺ നമ്പറും നൽകണമെന്നത് നിര്‍ബന്ധമാണെങ്കിലും ഇവര്‍ ഇത് ചെയ്തിരുന്നില്ല.
നഗരത്തിലെ ഷോപ്പിങ് മാളിൽ വെച്ചുണ്ടായ ദുരനുഭവത്തെക്കുറിച്ച് നടി ഇൻസ്റ്റഗ്രാമിൽ തുറന്നെഴുതിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പോലീസിൽ പരാതി ലഭിച്ചിട്ടില്ലെങ്കിലും സമൂഹമാധ്യമത്തിലെ പോസ്റ്റിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ കളമശ്ശേരി പോലീസിനു നിര്‍ദേശം നല്‍കുകയായിരുന്നു.