ആപ്പ്ജില്ല

എടപ്പാള്‍: മൊയ്തീനെതിരെ ദുര്‍ബലവകുപ്പുകള്‍ മാത്രം

പ്രതിയെ രക്ഷിക്കാൻ പോലീസ് ഒത്തുകളിക്കുന്നതായി ആരോപണം

Samayam Malayalam 14 May 2018, 6:05 pm
എടപ്പാള്‍: മലപ്പുറത്ത് സിനിമ തീയേറ്ററിൽ വെച്ച് പത്തുവയസുകാരിയെ പീഡിപ്പിച്ച മൊയ്തീൻകുട്ടിയെ രക്ഷിക്കാൻ പോലീസിന്‍റെ ഒത്തുകളി. പ്രതിയെ രക്ഷിക്കാനായി പോക്സോ നിയമത്തിലെ നിര്‍ണായകവകുപ്പ് ചേര്‍ത്തില്ലെന്നാണ് ആക്ഷേപം. പോക്സോ 5(എം) വകുപ്പ് ഒഴിവാക്കി പകരം 9, 10, 16 വകുപ്പുകളാണ് ചേര്‍ത്തത്. ഇത് കേസിനെ ദുര്‍ബലമാക്കുമെന്ന് ശിശുക്ഷേമസമിതി പറഞ്ഞു.
Samayam Malayalam Moideen.jpg.image.784.410


ഈ വകുപ്പുകൂടി കേസിൽ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കാൻ ഒരുങ്ങുകയാണ് സമിതി. കേസിന്‍റെ തുടക്കം മുതലുള്ള പോലീസിന്‍റെ അലംഭാവം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ദൃശ്യങ്ങള്‍ ലഭിച്ചിട്ടും കേസെടുക്കാനും പ്രതികളെ പിടികൂടാനും ശ്രമിക്കാതിരുന്നതിന് എസ്ഐയ്ക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു.

കേസിൽ വീഴ്ച കണ്ടെത്തിയാൽ കൂടുതൽ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വീഴ്ച.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്