ആപ്പ്ജില്ല

ജലന്ധര്‍ ബിഷപ്പിനെ പോലീസ് ഇന്ന് ചോദ്യം ചെയ്തേക്കും

വേണ്ടത്ര തെളിവുകള്‍ ലഭിച്ചാൽ അന്വേഷണസംഘം ബിഷപ്പിനെ അറസ്റ്റ് ചെയ്തേക്കും

Samayam Malayalam 12 Aug 2018, 10:05 am
വൈക്കം: കന്യാസ്ത്രിയെ പീഡിപ്പിച്ച കേസിൽ മതിയായ തെളിവുകള്‍ ലഭിച്ചാൽ അന്വേഷണസംഘം ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. ജലന്ധറിലെ തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷം മാത്രം ബിഷപ്പിനെ ചോദ്യം ചെയ്താൽ മതിയെന്നാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. അന്വേഷണവുമായി ബിഷപ്പ് സഹകരിക്കുമെന്ന് രൂപത അധികാരികളും അറിയിച്ചിട്ടുണ്ട്. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് രണ്ടുമണിക്കൂര്‍ മുൻപ് അറിയിക്കണമെന്ന് പഞ്ചാബ് പോലീസ് അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Samayam Malayalam jalandhar bishop


അതേസമയം, ഇന്നലെ അന്വേഷണസംഘം ചോദ്യം ചെയ്ത ചില കന്യാസ്ത്രികള്‍ ബിഷപ്പിന് അനുകൂലമായാണ് മൊഴി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച വൈക്കം ഡിവൈഎസ്‍‍പി പി കെ സുഭാഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജലന്ധറിലെ മിഷനറീസ് ഓഫ് ജീസസ് ആസ്ഥാനത്തെത്തിയാണ് കന്യാസ്ത്രികളുടെ മൊഴിയെടുത്തത്. മദര്‍ ജനറാള്‍ സിസ്റ്റര്‍ റെജീനയുടെയും ഉപദേശകസമിതിയിലെ കന്യാസ്ത്രികളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.

ഇന്ന് ബിഷപ്പിനോടൊപ്പം പ്രവര്‍ത്തിക്കുന്ന വൈദികരുടെ മൊഴി രേഖപ്പെടുത്തുകയാണ് അടുത്ത പടി. ഇന്നലെ ജലന്ധര്‍ കൻ്റോൺമെന്‍റിലുള്ള മഠത്തിൽ രാവിലെ 11ന് തുടങ്ങിയ മൊഴിയെടുപ്പ് രാത്രി ഏഴര വരെയാണ് തുടര്‍ന്നത്. അന്വേഷണസംഘത്തിന് സുരക്ഷ ഉറപ്പാക്കാൻ പഞ്ചാബ് പോലീസ് സംഘവും സ്ഥലത്തുണ്ട്.

കന്യാസ്ത്രികളെക്കൂടാതെ രൂപതയിലെ നാല് വൈദികരിൽ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. കന്യാസ്ത്രിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് വൈദികര്‍ സൂചന നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്