ആപ്പ്ജില്ല

പ്രതികൾ രജിസ്റ്ററിൽ പേരെഴുതാതെ കബളിപ്പിച്ചു; നടിയെ ആക്രമിച്ചവരുടെ ഫോട്ടോ പുറത്തു വിടാൻ പോലീസ്

മാളിലെ പ്രവേശനകവാടത്തിൽ പേരെഴുതാതെ കബളിപ്പിച്ച് ഉള്ളിൽ കടന്ന പ്രതികളെ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.

Samayam Malayalam 19 Dec 2020, 12:35 pm
കൊച്ചി: നഗരത്തിലെ മാളിൽ യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ കഴിയാതെ പോലീസ്. മാളിലേയ്ക്കുള്ള പ്രവേശനകവാടത്തിൽ പ്രതികളായ യുവാക്കള്‍ പേരെഴുതാതെ കബളിപ്പിച്ചെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മാസ്ക് ധരിച്ചിരുന്നതിനാൽ ഇവരുടെ മുഖവും വ്യക്തമല്ല. ഈ സാഹചര്യത്തിൽ പ്രതികളുടെ ചിത്രങ്ങള്‍ പുറത്തു വിടാൻ ഒരുങ്ങുകയാണ് പോലീസ്.
Samayam Malayalam molestation
പ്രതീകാത്മക ചിത്രം Photo: The Times of India/File


മാളിലേയ്ക്കുള്ള പ്രവേശനകവാടത്തിൽ സന്ദര്‍ശകര്‍ പേരും ഫോൺ നമ്പറും നൽകണമെന്നത് നിര്‍ബന്ധമാണെങ്കിലും ഇവര്‍ ഈ വിവരങ്ങള്‍ നല്‍കാതെ കബളിപ്പിച്ച് ഉള്ളിൽ പ്രവേശിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇത് അന്വേഷണത്തെ ബാധിച്ച സാഹചര്യത്തിലാണ് ചിത്രങ്ങള്‍ പുറത്തു വിടുന്നത്. എന്നാൽ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ നിര്‍ദേശം ലഭിച്ച ശേഷമായിരിക്കും പോലീസ് ഇക്കാര്യത്തിൽ നടപടിയെടുക്കുകയെന്ന് കളമശ്ശേരി സിഐ സന്തോഷിനെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

'ഒരുകോടി കൊവിഡ് കേസ്; നിങ്ങളുടെ 21 ദിന പ്ലാന്‍ പാളി, ലക്ഷങ്ങള്‍ നരകിച്ചു'; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
പ്രതികള്‍ മാളിലെത്തിയത് സ്വകാര്യ വാഹനത്തിലല്ലെന്നും മെട്രോ ട്രെയിനിലാണെന്നുമാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ആലുവ മുട്ടം സ്റ്റേഷനിൽ നിന്നാണ് ഇവര്‍ മെട്രോ ട്രെയിനിൽ കയറിയതെന്നും ഇതേ സ്റ്റേഷനിൽ തിരികെ ഇറങ്ങുകയായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസ് കണ്ടെത്തി.

നടിയെ അപമാനിച്ചത് രണ്ട് യുവാക്കളാണെന്ന് മാത്രമാണ് നടിയുടെ ഇൻസ്റ്റഗ്രാം കുറിപ്പിൽ നിന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരിക്കുന്നത്. എന്നാൽ ഇവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാലാണ് തുടക്കത്തിൽ ചിത്രങ്ങള്‍ പുറത്തു വിടാതിരുന്നത്. എന്നാൽ അന്വേഷണത്തിൽ ഇതുവരെ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ പുനരാലോചന.

'കൃഷ്ണദാസ് പക്ഷം' എന്ന പേരിൽ ഒരു പക്ഷം പാർട്ടിയിൽ ഇല്ല; വിഭാഗീയതയെന്ന വാർത്തകൾ ശരിയല്ലെന്ന് കൃഷ്ണദാസ്
കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച് വനിതാ കമ്മീഷനും യുവജന കമ്മീഷനും പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിഷയത്തിൽ പോലീസിനു മേൽ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് പോലീസിൻ്റെ നീക്കം.

പ്രവേശനകവാടത്തിൽ പേരും ഫോൺ നമ്പറും നല്‍കുന്നതിനു പകരം മറ്റൊരാളുടെ കൂടെ വന്നതാണെന്ന് സെക്യൂരിറ്റിയെ തെറ്റിദ്ധരിപ്പിച്ച ശേഷം അകത്തു കടക്കുകയായിരുന്നുവെന്നാണ് മനോരമ റിപ്പോര്‍ട്ട്. ദുരുദ്ദേശത്തോടെ തന്നെ പ്രതികള്‍ മാളിൽ പ്രവേശിക്കുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. ക്രിമിനൽ പ്രവൃത്തികള്‍ക്കായി മനഃപൂര്‍വം വന്നതായതിനാൽ ചിത്രങ്ങള്‍ പുറത്തു വിട്ടാലും പ്രശ്നമില്ലെന്ന് പോലീസ് കരുതുന്നു.

വ്യാഴാഴ്ചയാണ് കുടുംബത്തോടൊപ്പം മാളിലെത്തിയ നടി അപമാനിക്കപ്പെട്ടത്. ഹൈപ്പര്‍ മാര്‍ക്കറ്റിനുള്ളിൽ വെച്ച് രണ്ട് യുവാക്കള്‍ തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചെന്നും പിന്തുടര്‍ന്നെന്നുമാണ് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ബിൽ അടയ്ക്കാനുള്ള കൗണ്ടറിൽ നിൽക്കുമ്പോഴും ഇവര്‍ പിന്നാലെ കൂടുതകയും സംസാരിക്കാൻ ശ്രമിക്കുകയും അപമാനിക്കുകയും ചെയ്തതായും അവര്‍ വ്യക്തമാക്കി. നിലവിൽ ഷൂട്ടിങ് സ്ഥലത്തായതിനാൽ അമ്മയുടെപരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്