ആപ്പ്ജില്ല

ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചത് ചട്ടം ലംഘിച്ച്

അപേക്ഷ പോലും വാങ്ങാതെയാണ് നടന്‍ സിദ്ദിഖിനെ ജയിലിൽ കഴിഞ്ഞിരുന്ന ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുവദിച്ചത്.

TNN 1 Nov 2017, 11:09 am
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന നടന്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് കണ്ടെത്തി. ഇക്കാര്യത്തിൽ ഗുരുതരമായ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് അക്കാലത്തെ ജയില്‍ രേഖകള്‍ വ്യക്തമാക്കുന്നു. വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമായത്. അപേക്ഷ പോലും വാങ്ങാതെയാണ് നടന്‍ സിദ്ദിഖിനെ ജയിലിൽ കഴിഞ്ഞിരുന്ന ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുവദിച്ചത്.
Samayam Malayalam police violated the code of conduct for allowing visitors to dileep in prison
ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചത് ചട്ടം ലംഘിച്ച്


സിനിമാപ്രവര്‍ത്തകര്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ജയിലില്‍ എത്തിയതെന്നും സന്ദര്‍ശക രേഖയില്‍ ചൂണ്ടിക്കാട്ടുന്നു. നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ്കുമാര്‍ ജയിലില്‍ എത്തിയതും ഇതേ വിഷയത്തിന് തന്നെയാണെന്നും രേഖകൾ വ്യക്തമാക്കുന്നു. ജയില്‍ ഡി.ജി.പിയുടെ ശുപാര്‍ശ പ്രകാരം ജയില്‍ സുപ്രണ്ടിന്‍റെ വിവേചനാധികാരം ഉപയോഗിച്ചാണ് താരങ്ങൾക്ക് സന്ദര്‍ശന അനുമതി നല്‍കിയത്.

അവധി ദിവസങ്ങളില്‍ പോലും സന്ദര്‍ശനം അനുവദിച്ചിച്ചുണ്ട്. നടന്‍ ജയറാമില്‍ നിന്ന് മതിയായ രേഖകള്‍ വാങ്ങാതെയാണ് ദിലീപിന് ഓണക്കോടി കൈമാറാനായി അനുമതി നല്‍കിയതെന്നും രേഖകൾ വ്യക്തമാക്കുന്നു. ഒരു ദിവസം 13 പേര്‍ക്കോളം സന്ദര്‍ശന അനുമതി നൽകിയതായും രേഖകള്‍ വ്യക്തമാക്കുന്നു.

Police violated the code of conduct for allowing visitors to Dileep in prison

Police violated the code of conduct for allowing visitors to Actor Dileep, When he was in prisonized

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്