ആപ്പ്ജില്ല

രാഷ്ട്രീയ നീക്കമാണ് സോളാർ കേസിന് പിന്നിൽ: ചെന്നിത്തല

രാഷ്ട്രീയ നീക്കമാണ് സോളാർ കേസ് കുത്തിപൊക്കിയതെന്ന് ചെന്നിത്തല

Samayam Malayalam 21 Oct 2018, 5:47 pm
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് ശബരിമല, സോളാർ, ബ്രൂവറി വിഷയങ്ങളിൽ മുഖം നഷ്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല. സോളാർ കേസ് പ്രതി സരിത എസ്.നായർ ഉമ്മൻ ചാണ്ടിക്കും കെ.സി.വേണുഗോപാലിനും എതിരെ നൽകിയ ലൈംഗികാരോപണ പരാതിയിന്മേൽ പോലീസ് കേസെടുത്തു. അന്വേഷണ സംഘത്തെ സർക്കാർ പുനഃസംഘടിപ്പിക്കുകയും ചെയ്തിരുന്നു.
Samayam Malayalam ramesh chennithala


സോളാർ വിഷയത്തിലും ശബരിമല വിഷയത്തിലും സർക്കാർ നടത്തുന്ന രാഷ്ട്രീയ നീക്കമാണ് വ്യക്തമാകുന്നതെന്ന് ചെന്നിത്തല വ്യക്തമാക്കി. നിറവും മണവും പോയ പഴയ കേസാണ് സോളാർ. പഴയ കേസ് ചികഞ്ഞെടുത്ത് എതിരാളികളെ ഇല്ലാതാക്കാനുള്ള സിപിഎം നീക്കം പണ്ട് മുതലേ ഉള്ളതാണെന്ന് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കേസിനെ പ്രതിപക്ഷം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ചെന്നിത്തല പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്