ആപ്പ്ജില്ല

മഞ്ചേശ്വരത്തെ കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ല: ശ്രീധരൻ പിള്ള

മഞ്ചേശ്വരത്തെ സിപിഎം പ്രവർത്തകൻെറ കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള

Samayam Malayalam 6 Aug 2018, 12:18 pm
കാസർഗോഡ്: മഞ്ചേശ്വരത്തെ സിപിഎം പ്രവർത്തകൻെറ കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പ് ഒഴിവാക്കണം. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
Samayam Malayalam BJP


ഞായറാഴ്ച രാത്രിയാണ് സിപിഎം പ്രവര്‍ത്തകനായ സോങ്കൾ പ്രതാപ് നഗറിലെ അബ്ദുൾ സിദ്ദിഖിനെ ബൈക്കിലെത്തിയ സംഘം കുത്തിക്കൊന്നത്. കേസിൽ ആർഎസ്എസ് പ്രവർത്തകൻ അശ്വതിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്