ആപ്പ്ജില്ല

‘പോളിയാമറി’ കേരളത്തിലും വ്യാപകമാകുന്നു

പോളിഗാമിയെ പോലെ പോളിയോമറി പിന്തുടരുന്നവര്‍ക്കും ഒന്നിലധികം പങ്കാളികളുണ്ടാവും. എന്നാല്‍ ഈ പങ്കാളികള്‍ക്കെല്ലാം പരസ്പരം അറിയാം ഒന്നിലധികം ബന്ധങ്ങള്‍ ഉളളവരെയാണ് തങ്ങള്‍ കൂടെ കൂട്ടിയിരിക്കുന്നതെന്നതാണ് കൗതുകം.

Samayam Malayalam 14 May 2019, 5:50 pm
കൊച്ചി: ഒന്നിലധികം പ്രണയിതാക്കളെ പരസ്പരം അറിഞ്ഞ് സ്വീകരിക്കുന്ന ‘പോളിയാമറി’ ദക്ഷിണേന്ത്യയിലും വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. പോളിയാമറി (POLYAMORY) എന്ന ഗ്രീക്ക്‌ലാറ്റിന്‍ പദത്തിന്റെ അര്‍ത്ഥം ‘നിരവധി പ്രണയങ്ങള്‍’ എന്നാണ്. മോണോഗാമി എന്ന ഏകപങ്കാളി വിശ്വാസത്തിനും പോളിഗാമി എന്ന നിരവധി പങ്കാളികള്‍ എന്ന വിശ്വാസത്തിനും പകരമായി പോളിയാമറി മാറുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
Samayam Malayalam POLYAMORY



മോണോഗാമി ആദര്‍ശപരതയാണെന്നും പോളിഗാമി അവിഹിതമാണെന്ന ധാരണയ്ക്കും പിന്നാലെയാണ് പോളിയാമറി കടന്നു വരുന്നത്. മോണോഗാമിയേക്കാള്‍ പോളിഗാമിയോടാണ് പോളിയോമറി ചേര്‍ന്ന് നില്‍ക്കുന്നതെന്നും പറയാറുണ്ട്. പോളിഗാമിയെ പോലെ പോളിയോമറി പിന്തുടരുന്നവര്‍ക്കും ഒന്നിലധികം പങ്കാളികളുണ്ടാവും. എന്നാല്‍ ഈ പങ്കാളികള്‍ക്കെല്ലാം പരസ്പരം അറിയാം ഒന്നിലധികം ബന്ധങ്ങള്‍ ഉളളവരെയാണ് തങ്ങള്‍ കൂടെ കൂട്ടിയിരിക്കുന്നതെന്നതാണ് കൗതുകം.

ഈ ബന്ധത്തിന്റെ സവിശേഷതയായി സാമൂഹിക ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത് പരസ്പരം പങ്കാളികള്‍ ബന്ധം സംബന്ധിച്ച കാര്യങ്ങളില്‍ നുണ പറയുകയോ മറ്റ് ബന്ധങ്ങള്‍ മറച്ചുവെക്കുകയോ ചെയ്യില്ല എന്നതാണ്. രണ്ട് തരത്തില്‍ പോളിയോമറി സങ്കല്‍പങ്ങള്‍ ഉണ്ട്. ഒന്ന്, ഒരു മുഖ്യപങ്കാളിയും ബാക്കിയുളളവരെല്ലാം ഉപപങ്കാളികളുമാണെന്നതാണ്. എന്നാല്‍ എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കുന്ന തരത്തിലുളളതാണ് രണ്ടാമത്തേത്. സവിശേഷമായ മറ്റൊന്ന് പങ്കാളികള്‍ തമ്മില്‍ പോളിയാമറിയില്‍ ലൈംഗികത നിര്‍ബന്ധമില്ല എന്നതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്