ആപ്പ്ജില്ല

അട്ടപ്പാടിയില്‍ പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം

അട്ടപ്പാടി ഷോളയൂരിലെ സ്വകാര്യ പോളിടെക്‌നിക്കിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി

TNN 18 Jan 2017, 7:59 am
പാലക്കാട് : അട്ടപ്പാടി ഷോളയൂരിലെ സ്വകാര്യ പോളിടെക്‌നിക്കിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി മർദനമേറ്റ നിലയിൽ. അരീക്കോട് മുക്കം സ്വദേശി ജിതില്‍ ജോയ് ആണ് അജ്ഞാത സംഘത്തിന്റെ ക്രൂര മർദനത്തിനിരയായത്.
Samayam Malayalam polytechnic student brutally attacked by anonymous gang in attappadi
അട്ടപ്പാടിയില്‍ പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം


പുലര്‍ച്ചെ രണ്ടര മണിയോടെ ശുചിമുറിയിലേക്കു പോയ ജിതിലിനെ സംഘം പതിയിരുന്ന് പൊട്ടിയ കുപ്പി കൊണ്ട് നെഞ്ചത്തും കഴുത്തിലും മുറിവേല്‍പ്പിക്കുകയായിരുന്നു. കോണിപ്പടിയില്‍ വച്ച് ചവിട്ടി കാലൊടിച്ചെന്നും ജിതിലിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ഹോസ്റ്റലില്‍ ജൂനിയര്‍- സീനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ തര്‍ക്കം പതിവാണെന്നും അവർ പറഞ്ഞു.

ബഹളം കേട്ട് ഉണര്‍ന്ന സുഹൃത്തുക്കളാണ് ജിതിലിനെ ആശുപത്രിയിലെത്തിച്ചത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യല്‍റ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ് ജിതിലിപ്പോൾ.

ജിതിലിന്റെ ശരീരത്തിൽ ഇരുപതോളം തുന്നലുകളിട്ടുണ്ടെന്നും കാലിന് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Polytechnic student brutally attacked by anonymous gang in Attappadi

Polytechnic first year student Jithil was attacked by an anonymous gang in hostel at Attappadi.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്