ആപ്പ്ജില്ല

എബിവിപി പ്രവര്‍ത്തകന്‍റെ കൊല: മുഖ്യസൂത്രധാരൻ അറസ്റ്റിൽ

പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് ഡിവിഷൻ പ്രസിഡന്‍റ് സലീം

Samayam Malayalam 2 Sept 2018, 11:47 am
കണ്ണൂര്‍: കണ്ണവത്ത് എബിവിപി പ്രവര്‍ത്തകൻ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരനായ വി എം സലീം പിടിയിൽ പോപ്പുലര്‍ ഫ്രണ്ട് ഉരുവച്ചാൽ ഡിവിഷൻ പ്രസിഡന്‍റാണ് സീലം. കൊലയ്ക്ക് ശേഷം ഒളിവിൽ പോയ സലീം കര്‍ണാടക മഹാരാഷ്ട്രാ അതിര്‍ത്തിയിലെ ഹോട്ടലിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇവിടെ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Samayam Malayalam syamaprasad


ജനുവരി 19നാണ് കാറിലെത്തിയ മുഖംമൂടി സംഘം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെ പ്രതിയാണ് ശ്യാമപ്രസാദ്.

കാക്കയങ്ങാട് ഗവ. ഐടിഐ വിദ്യാര്‍ഥിയായിരുന്ന ശ്യാമപ്രസാദ് ആര്‍എസ്എസ് കണ്ണവം പതിനേഴാംമൈൽ ശാഖ മുഖ്യശിക്ഷകായിരുന്നു. കൊല നടന്ന ദിവസം തന്നെ കൊലനടത്തിയ നാലംഗസംഘത്തെ വയനാട് തലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വൈകിട്ട് അഞ്ചുമണിയോടെ തലശ്ശേരി - നെടുംപൊയിൽ റോഡിൽ സുഹൃത്തിനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു ശ്യാമപ്രസാദിനെ അക്രമിസംഘം വെട്ടിവീഴ്ത്തിയത്. കാറിലെത്തി ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്‍റെ നമ്പര്‍ പ്ലേറ്റ് മറച്ചിരുന്നു. അക്രമമുണ്ടായപ്പോള്‍ ശ്യാമപ്രസാദിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടിരക്ഷപെട്ടു.

വെട്ടേറ്റ ശ്യാമപ്രസാദ് സമീപത്തെ വീട്ടിലേയ്ക്ക് ഓടിക്കയറാൻ ശ്രമിച്ചെങ്കിലും വീട് അകത്തുനിന്ന് പൂട്ടിയിരുന്നതിനാൽ അകത്ത് പ്രവേശിക്കാനായില്ല. പിന്നാലെ ഓടിയെത്തിയ അക്രമികള്‍ വരാന്തയിൽ ഇയാളെ വെട്ടിവീഴ്ത്തുകയായിരുന്നു.

ശ്യാമപ്രസാദിന്‍റെ നിലവിളി കേട്ട് ഓടിയെത്തിയ തൊഴിലുറപ്പ് തൊഴിലാളികളെയും അക്രമികള്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം സംഘം കാറിൽ രക്ഷപെടുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്