ആപ്പ്ജില്ല

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോർട്ട്.

Samayam Malayalam 25 May 2018, 8:59 am
തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോർട്ട്. കന്യാകുമാരിക്ക് അടുത്ത് രൂപംകൊണ്ട അന്തരീക്ഷ ചുഴി കാരണം അടുത്ത ഒരാഴ്ച കേരളത്തിൽ കനത്ത മഴയുണ്ടായിരിക്കും. അതേസമയം അടുത്ത 48 മണിക്കൂറിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ആന്‍റമാൻ ദ്വീപുകളിൽ എത്തും. ജൂൺ ഒന്നിന് മുൻപെ തന്നെ കേരളത്തിൽ കാലവർഷം എത്തുമെന്നാണ് പ്രതീക്ഷ.
Samayam Malayalam 55946862


കന്യാകുമാരിക്ക് താഴെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രണ്ട് അന്തരീക്ഷ ചുഴികള്‍ രൂപപ്പെട്ടതാണ് ഇപ്പോൾ മഴയ്ക്ക് കാരണം. കോഴിക്കോട്, വയനാട് ജില്ലകളില്‍ സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ 56, 53 ശതമാനം വീതം അധികം മഴ ലഭിച്ചു. എട്ട് ജില്ലകളില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതൽ വേനല്‍മഴ ലഭിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്