ആപ്പ്ജില്ല

കാസർഗോഡ് 33 പോലീസുകാർക്ക് ബാലറ്റ് നൽകിയില്ലെന്ന് ആരോപണം

​കേരള പോലീസിൽ കള്ളവോട്ട് നടന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉഥാരവിട്ടതിനെ തുടർന്നാണ് പുതിയ വിവാദം. എല്ലാ പോസ്റ്റൽ വോട്ടുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Samayam Malayalam 12 May 2019, 11:54 am
Samayam Malayalam postal vote
കാസർഗോഡ്: കേരള പോലീസിൽ വീണ്ടും പോസ്റ്റൽ വോട്ട് വിവാദം.ബേക്കൽ പോലീസ് സ്റ്റേഷനിൽ 33 പോലീസ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്നാണ് പരാതി. 44 പോലീസ് ഉദ്യോഗസ്ഥർ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും 11 പേർക്ക് മാത്രമേ ബാലറ്റ് കിട്ടിയുള്ളൂ.

കാസർഗോഡ് ജില്ലാ കളക്ടർക്ക് പോലീസ് ഉദ്യോഗസ്ഥർ ഇ മെയിൽ വഴി പരാതി നൽകി. എന്നാൽ, എല്ലാ പോസ്റ്റൽ ബാലറ്റുകളും നൽകിയെന്ന് റിട്ടേണിങ് ഓഫീസർ പറഞ്ഞു. യുഡിഎഫ് അനുഭാവികളായ ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് നൽകിയില്ലെന്നാണ് ആരോപണം.

കേരള പോലീസിൽ കള്ളവോട്ട് നടന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിരുന്നു. അതിന് തൊട്ടു പിന്നാലെയാണ് പുതിയ വിവാദം. എല്ലാ പോസ്റ്റൽ വോട്ടുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേരള പോലീസിൽ കള്ളവോട്ട് നടന്നുവെന്നാരോപിച്ച് മൂന്ന് കത്തുകളാണ് പ്രതിപക്ഷ നേതാവ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്