ആപ്പ്ജില്ല

കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് ഫ്ലക്സ്; കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് എതിരെ പോസ്റ്റര്‍

കോൺഗ്രസ് നേതൃത്വത്തിനെതിരെ ആർഎസ്പി നേതാവ് ഷിബു ബേബി ജോണ്‍ ആരോപിച്ച് രംഗത്തുവന്നിരുന്നു. തമ്മിലടി ജനങ്ങള്‍ക്കിടയിൽ മോശം പ്രതിച്ഛായ ഉണ്ടാക്കിയതായും അദ്ദേഹം ആരോപിച്ചു

Samayam Malayalam 19 Dec 2020, 8:38 am
തിരുവനന്തപുരം: കോണ്‍ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഫ്ലക്സ് ബോര്‍ഡുകളും പോസ്റ്റുകളും. കെ. സുധാകരനെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെപിസിസി ആസ്ഥാനത്ത് പടകൂറ്റൻ ഫ്ലകസ് ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത്.
Samayam Malayalam posters against bindu krishna
ബിന്ദു കൃഷ്ണയ്ക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ


Also Read : 'വ്യക്തികളുടെ പ്രശ്നമല്ല, സംവിധാനത്തിന്റെ തന്നെ പോരായ്മ്മ'; യുഡിഎഫ് പ്രകടനത്തിൽ ആര്‍എസ്പിക്ക് കടുത്ത അതൃപ്തി

യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു സംഘടനകളുടെ പേരിലാണ് ഫ്ലക്സുകള്‍ ഉയര്‍ന്നിരിക്കുന്നത്. എംഎൽഎ ഹോസ്റ്റലിന് മുന്നിലടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിൽ ഫ്ലക്സ് ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, കൊല്ലം ഡിസിസി പ്രസിഡന്റിനെതിരെ പോസ്റ്റര്‍ പ്രതിഷേധവും ഉണ്ടായിട്ടുണ്ട്. ബിന്ദു കൃഷ്ണ ബിജെപിയുടെ ഏ‍ജന്റാണെന്ന് ആക്ഷേപിച്ചാണ് പോസ്റ്റര്‍ ഉയര്‍ന്നിരിക്കുന്നത്. ബിന്ദു കൃഷ്ണ കോണ്‍ഗ്രസിന്റെ ശത്രുവാണെന്നും പാര്‍ട്ടിയിൽ നിന്നും പുറത്താക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.

Also Read : മഞ്ഞില്‍ ഇടിച്ച് കാര്‍ നിന്നു; പിന്നാലെ 15 കിമീ ട്രാഫിക് ബ്ലോക്ക്; 40 മണിക്കൂര്‍ കുടുങ്ങിയത് ആയിരങ്ങള്‍

കൊല്ലം ഡിസിസി ആര്‍എസ്പി ഓഫീസുകള്‍ക്ക് മുന്നിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡിസിസി പ്രസിഡന്റിനെ പുറത്താക്കണമെന്നും ആവശ്യം. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍. തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടിരുന്നു.

Also Read : കൊവി‍ഡിന് പിന്നാലെ രാജ്യത്ത് മറ്റൊരു പകര്‍ച്ചവ്യാധികൂടി വ്യാപിക്കുന്നു: 44 പേര്‍ ആശുപത്രിയിൽ 9 മരണം

യുഡിഎഫ് പ്രകടനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് ആര്‍എസ്പിയും രംഗത്തുവന്നു. തോൽവിക്ക് കാരണം കോണ്‍ഗ്രസ് നേതാക്കളാണെന്ന് ഷിബു ബേബി ജോണ്‍ ആരോപിച്ചു. തമ്മിലടി ജനങ്ങള്‍ക്കിടയിൽ മോശം പ്രതിച്ഛായ ഉണ്ടാക്കി. പ്രശ്നം ഇന്ന് യുഡിഎഫ് യോഗത്തിൽ ഉന്നയിക്കുമെന്നും ഷിബു ബേബി ജോണ്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്