ആപ്പ്ജില്ല

സംസ്ഥാനത്തെ 7 തദ്ദേശ വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് 2021 ജനുവരി 21ന്

സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് ഏഴ് തദ്ദേശ വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആണ് ജനുവരി 21ന് നടക്കുക. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി

Samayam Malayalam 28 Dec 2020, 7:39 pm
തിരുവനന്തപുരം: സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് മാറ്റിവച്ച സംസ്ഥാനത്തെ ഏഴ് തദ്ദേശ വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 21ന് നടത്തും. 22നാകും വോട്ടെണ്ണൽ. ജവരി നാല് വരെ പത്രിക സമർപ്പിക്കാം. സൂക്ഷമ പരിശോധന അഞ്ചിന് നടക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI


Also Read: മത്സരിക്കുന്നെങ്കിൽ അരുവിക്കരയിൽ മാത്രം; മണ്ഡലം മാറ്റത്തെക്കുറിച്ച് പ്രതികരണവുമായി ശബരീനാഥൻ

ജനുവരി ഏഴുവരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. ജനുവരി 21ന് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെ വോട്ടെടുപ്പ് നടക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം കമ്മീഷണർ പുറപ്പെടുവിച്ചു.

Also Read: 'ഇതാണ് അവിശ്വസനീയമായ ഇന്ത്യ'; ആര്യ രാജേന്ദ്രനെ പ്രശംസിച്ച് ഗൗതം അദാനി

കൊല്ലം പന്മന പഞ്ചായത്തിലെ പറമ്പിമുക്ക്, ചോല, ആലപ്പുഴ ചെട്ടിക്കുളങ്ങര പഞ്ചായത്തിലെ പിഎച്ച്‌സി വാർഡ്, കളമേശേരി മുനിസിപ്പാലിറ്റിയിലെ 37മത് വാർഡ്, തൃശൂർ കോർപറേഷനിലെ പുല്ലുവഴി വാർഡ്, കോഴിക്കോട് മാവൂർ പഞ്ചായത്തിലെ താത്തൂർ പൊയിൽ വാർഡ്, കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി എന്നിവടങ്ങളിലേക്കാണ് പ്രത്യേക തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 20 ആണ് തെരഞ്ഞെടുപ്പ് കണക്ക് സമർപ്പിക്കാനുള്ള അവസാന തീയതി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്