ആപ്പ്ജില്ല

സ്ത്രീകളെ വിലക്കുന്ന ദൈവം തനിക്ക് ദൈവമല്ലെന്ന് പ്രകാശ് രാജ്

എല്ലാവരും ഉണ്ടായത് സ്ത്രീയിൽ നിന്ന്

Samayam Malayalam 4 Nov 2018, 1:56 pm
ഷാര്‍ജ: ശബരിമല യുവതീപ്രവേശന വിഷയത്തിൽ അഭിപ്രായം തുറന്നു പറഞ്ഞ് നടൻ പ്രകാശ് രാജ്. സ്ത്രീകളെ ആരാധനയിൽ നിന്ന് വിലക്കുന്ന ഭക്തര്‍ തനിക്ക് ഭക്തരല്ലെന്നും സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന മതം തനിക്ക് മതമല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവം തനിക്ക് ദൈവമല്ല. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിൽ പങ്കടുത്ത് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.
Samayam Malayalam prakash raj


എല്ലാവരും ഉണ്ടായത് സ്ത്രീയിൽ നിന്നാണെന്നും അമ്മയെ ആരാധനയിൽ നിന്ന് വിലക്കുന്ന ദൈവം തനിക്ക് ദൈവമല്ലെന്ന് പ്രകാശ് രാജ് പറഞ്ഞു.

'എല്ലാവരും വിശ്വസിക്കുന്നത് നമുക്ക് ജീവന്‍ നല്‍കിയത് സ്ത്രീയാണെന്നാണ്. അവരെ നമ്മള്‍ ഭൂമിദേവി എന്ന് വിളിക്കുന്നു. അവര്‍ക്ക് പ്രാര്‍ഥിക്കണമെന്നുണ്ടെങ്കില്‍ അവര്‍ അത് ചെയ്യട്ടെ നിങ്ങള്‍ അതിന് അവരെ അനുവദിക്കൂ. പ്രകാശ് രാജ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്