ആപ്പ്ജില്ല

പ്രശാന്ത് നായരെ കേരള കേഡറിൽ തിരികെ നിയമിക്കാൻ തീരുമാനം

നേരത്തെ മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിട്ടായിരുന്നു എൻ പ്രശാന്ത് നായർ ഐഎഎസിനെ നിയമിച്ചിരുന്നത്. എന്നാൽ മന്ത്രിയുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെത്തുടർന്ന് സ്ഥാനത്തുനിന്നും നീക്കിയിരുന്നു.

Samayam Malayalam 13 Feb 2019, 1:14 pm

ഹൈലൈറ്റ്:

  • കേരള ഷിപ്പിങ് ആന്റ് ഇൻലാന്റ് നാവിഗേഷൻ ലിമിറ്റഡിന്റെ മാനേജറായാണ് നിയമിക്കുന്നത്
  • പാരമ്പര്യേതര ഊർജ്ജ വകുപ്പ് ഡയറക്ടറായാണ് നിലവിൽ ചുമതല
  • കേരളത്തിലേക്ക് ഉടൻ നിയമിക്കും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam p nair
തിരുവനന്തപുരം: കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കേന്ദ്രസർവ്വീസിലേക്ക് പോയ എൻ പ്രശാന്ത് നായർ ഐഎഎസ് തിരികെ വരുന്നു. പ്രശാന്തിനെ കേരള കേഡറിൽ നിയമിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
കേരള ഷിപ്പിങ് ആന്റ് ഇൻലാന്റ് നാവിഗേഷൻ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായാണ് പ്രശാന്തിനെ നിയമിക്കുന്നത്. ജലവിഭവ വകുപ്പ് അഡീഷ്ണൽ ചീഫ് സെക്രട്ടറി ഡോ വിശ്വാസ് മേത്തയെ കേരള ഷിപ്പിങ് ആന്റ് ഇൻലാന്റ് നാവിഗേഷൻ അധിക ചുമതല നൽകാനും തീരുമാനമായി.

നേരത്തെ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ പ്രശാന്ത് നായർ ഐഎഎസ് മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് സ്ഥാനത്തുനിന്നും മാറിയിരുന്നു.

ഇതേത്തുടർന്ന് പരാമ്പര്യേതര ഊർജ്ജ വകുപ്പ് ഡയറക്ടറായി പ്രശാന്തിനെ നിയമിച്ചിരുന്നു. ഇതിനിടയിലാണ് കേരളത്തിലേക്ക് തിരികെ നിയമിക്കിൻ സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്