ആപ്പ്ജില്ല

Kerala SSLC Result: എസ്എസ്എല്‍സി ഫലം വേഗത്തില്‍ ലഭിക്കാന്‍ ആപ്പ്

2018 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ 'പി.ആര്‍.ഡി. ലൈവ്' (PRD LIVE) എന്ന മൊബൈല്‍ ആപ്പിലൂടെ ലഭിക്കും

Samayam Malayalam 3 May 2018, 10:51 am
തിരുവനന്തപുരം: 2018 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ 'പി.ആര്‍.ഡി. ലൈവ്' (PRD LIVE) എന്ന മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. ആപ്പിലൂടെ ഫലം വേഗത്തില്‍ അറിയാനായി ക്ലൗഡ് സെര്‍വര്‍ സംവിധാനം തയ്യാറാക്കി.
Samayam Malayalam cbse-x-exam_d32a9898-c726-11e6-afe5-88e9648d1b9f


ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഇതേ ആപ്പിലൂടെ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

2016 ലെ സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പ് ഫലത്തോടനുബന്ധിച്ചാണ് 'പി.ആര്‍.ഡി. ലൈവ്' ശ്രദ്ധേയമായത്. വിവിധ സര്‍ക്കാര്‍ വാര്‍ത്തകളും അറിയിപ്പുകളും വീഡിയോകളും സമയബന്ധിതമായി 'പി.ആര്‍.ഡി. ലൈവ്' ലൂടെ ലഭിക്കുന്നുണ്ട്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കീഴിലുള്ള തോട്ട്‌സ് റിപ്പിള്‍സ് എന്ന കമ്പനിയാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനുവേണ്ടി ആപ്പ് നിര്‍മ്മിച്ചത്.

Check Out: Kerala SSLC Results 2018

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്