ആപ്പ്ജില്ല

ബസില്‍ നിന്നും വീണ് ഗര്‍ഭിണിക്ക് പരിക്ക്

ബസ്സില്‍ നിന്നും ഇറങ്ങുന്നതിനിടെ യുവതി വീ‍ഴുകയായിരുന്നു. ഗര്‍ഭിണി വീ‍ഴുന്നത് കണ്ടിട്ടും ബസ് ജീവനക്കാര്‍ നിര്‍ത്താതെ പോയി.

Samayam Malayalam 2 May 2018, 9:25 am
കോ‍ഴിക്കോട് സ്വകാര്യ ബസില്‍ നിന്നും തെറിച്ച് വീണ് ഗര്‍ഭിണിയ്ക്ക് പരിക്ക്. കോ‍ഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. ബസ്സില്‍ നിന്നും ഇറങ്ങുന്നതിനിടെ യുവതി വീ‍ഴുകയായിരുന്നു. ഗര്‍ഭിണി വീ‍ഴുന്നത് കണ്ടിട്ടും ബസ് ജീവനക്കാര്‍ നിര്‍ത്താതെ പോയി. സംഭവത്തില്‍ പ്രതിഷേധം ശക്തമായി.
Samayam Malayalam bus


ബസില്‍ നിന്നും വീണ യുവതി 7 മാസം ഗര്‍ഭിണിയാണ്. നേരത്തെയും വടകരയില്‍ സ്വകാര്യ ബസ്സുകള്‍ മത്സരയോട്ടത്തില്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താതിരിക്കുകയോ, വളരം കുറഞ്ഞ സമയമാണ് പലപ്പോ‍ഴും വാഹനം നിര്‍ത്തുന്നത്. യാത്രക്കാര്‍ ഇറങ്ങുന്നതിന് മുമ്പ് പലപ്പോ‍ഴും ബസ് എടുത്തു പോകാറുമുണ്ട്. ഇതിനെതിരെ നേരത്തെയും സ്വകാര്യ ബസ്സുകള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്