ആപ്പ്ജില്ല

ഭൂമിവിവാദം: ഞായറാഴ്ച പള്ളികളിൽ ആലഞ്ചേരിയ്ക്കെതിരെ ലഘുലേഖ

വിതരണം ചെയ്തത് വൈദികരുടെയും വിശ്വാസികളുടെയും പുതിയ സംഘടന

TNN 21 Jan 2018, 11:36 am
കൊച്ചി: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഉൾപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പള്ളികളിൽ ലഘുലേഖ വിതരണം. വൈദികരുടെയും വിശ്വാസികളുടെയും പുതിയ സംഘടനയാണ് ലഘുലേഖ വിതരണം ചെയ്തത്.
Samayam Malayalam priests and laities new body makes alenchey guity with its new notice
ഭൂമിവിവാദം: ഞായറാഴ്ച പള്ളികളിൽ ആലഞ്ചേരിയ്ക്കെതിരെ ലഘുലേഖ


എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമി കച്ചവടങ്ങളം വസ്തുതകളും എന്ന പേരിലാണ് ലഘുലേഖ. സഭയ്ക്കുള്ളിൽ തന്നെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാൻ വൈദികര്‍ പരമാവധി ശ്രമിച്ചിരുന്നെന്നും എന്നാൽ വര്‍ധിതമായ അസത്യപ്രചരണങ്ങള്‍ക്ക് ഇത് വഴിവെച്ച സാഹചര്യത്തിലാണ് ഇത്തരം വിശദീകരണം വേണ്ടി വന്നതെന്നും ലഘുലേഖയിൽ പറയുന്നു. മാര്‍ വര്‍ക്കി വിതയത്തിൽ മെഡിക്കൽ കോളേജ് വേണ്ടെന്നുള്ള തീരുമാനത്തെ മറികടന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരിയും രണ്ട് വൈദികരും ചേര്‍ന്ന് രഹസ്യമായി നടത്തിയ ഇടപാടാണ് ഭൂമി കച്ചവടമെന്ന് ലഘുലേഖ വിശദീകരിക്കുന്നു.



ഭൂമിയിടപാട് വഴി അതിരൂപതയ്ക്കുണ്ടായ നഷ്ടത്തിന്‍റെ കണക്കുകളും ലഘുലേഖയിൽ പറയുന്നുണ്ട്. അധികാരത്തിനു വേണ്ടിയുള്ള വടംവലിയോ ആരാധനാക്രമവുമായി ബന്ധപ്പെട്ട തര്‍ക്കമോ അല്ല തെറ്റിനെതിരെ ശരിയുടെ ചെറുത്തുനില്‍പാണ് ഇപ്പോഴത്തെ നീക്കമെന്നും അതിരൂപത മൂവ്മെന്‍റ് ഫോര്‍ ട്രാൻസ്പെരൻസി എന്ന സംഘടനയുടെ ലഘുലേഖയിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്