ആപ്പ്ജില്ല

സ്വപ്‌നയുടെ പേരിലുള്ള ശബ്ദ സന്ദേശം; അന്വേഷണം നടത്താൻ ജയില്‍ ഡിജിപിയുടെ നിർദേശം

ദക്ഷിണമേഖല ഡിഐജി അജയകുമാറിനാണ് ജയിൽ ഡിജിപി അന്വേഷണ നിർദേശം നൽകിയത്. ജയിലിൽ നേരിട്ടെത്തി അന്വേഷിക്കാനാണ് നിർദേശം. സ്വപ്നയുടെ പേരിലുള്ള ശബ്ദ സന്ദേശം ഇന്നലെയാണ് പുറത്ത് വന്നത്

Samayam Malayalam 19 Nov 2020, 9:26 am
തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റേതെന്ന പേരിൽ ശബ്ദരേഖ പ്രചരിക്കുന്ന സംഭവത്തിൽ അന്വേഷണം നടത്താൻ ജയിൽ ഡിജിപിയുടെ നിർദേശം. ദക്ഷിണമേഖല ഡിഐജി അജയകുമാറിനാണ് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് നിർദേശം നൽകിയതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ ഇഡി നിർബന്ധിക്കുന്നെന്ന് സ്വപ്ന പറയുന്നതായുള്ള ശബ്ദരേഖ ഇന്നലെയാണ് പുറത്ത് വന്നത്.
Samayam Malayalam swapna suresh
സ്വപ്ന സുരേഷ് (ഫയൽ ചിത്രം). PHOTO: NBT


അട്ടക്കുളങ്ങര വനിതാ ജയിലിൽ നേരിട്ടെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ദക്ഷിണമേഖല ഡിഐജിയ്ക്ക് ഋഷിരാജ് സിംഗ് നിർദേശം നൽകിയതെന്നാണ് റിപ്പോർട്ട്.

Also Read : മുഖ്യമന്ത്രിക്ക് വേണ്ടി ചര്‍ച്ചകള്‍ നടത്തിയെന്ന് പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്ന് വാഗ്ദാനം; സ്വപ്നയുടേത് എന്ന് പേരിൽ ശബ്ദസന്ദേശം പുറത്ത്

മുഖ്യമന്ത്രിക്ക് എതിരായ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്ന് അന്വേഷണ ഏജന്‍സി പറഞ്ഞതായാണ് സ്വപ്നയുടേത് എന്ന് അവകാശപ്പെടുന്ന് സന്ദേശത്തിൽ പറയുന്നത്. ശിവശങ്കറിനൊപ്പം യുഎഇയിൽ പോയി മുഖ്യമന്ത്രിക്ക് വേണ്ടി ചര്‍ച്ചകള്‍ നടത്തിയതായാണ് കോടതിയിൽ സമര്‍പ്പിച്ച മൊഴിയിലുള്ളതെന്നും അത് ഏറ്റു പറഞ്ഞാൽ മാപ്പ് സാക്ഷി ആക്കാമെന്നുമാണ് അന്വേഷണ ഏജന്‍സി പറയുന്നത് എന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. ഒരു ഓൺലൈൻ മാധ്യമമാണ് ശബ്ദ സന്ദേശം പുറത്ത് വിട്ടത്. ഇക്കാര്യത്തിലാണ് ജയിൽ ഡിജിപി അന്വേഷണത്തിന് നിർദേശം നൽകിയത്.

Also Read : സിഎജി റിപ്പോർട്ട് വിവാദം: മന്ത്രി തോമസ് ഐസക്കിൽ നിന്ന് സ്‌പീക്കർ വിശദീകരണം തേടി, നടപടി വിഡി സതീശൻ്റെ പരാതിയിൽ

ജയിലില്‍ സ്വപ്നയെ കാണാന്‍ സ്വാധീനമുള്ളവരടക്കം നിരവധി പേര്‍ എത്തിയിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശബ്ദരേഖ പുറത്ത് വരുന്നത്. ഇതിനോട് പ്രതികരിച്ച സുരേന്ദ്രൻ ജയിലിൽ കഴിയുന്ന സ്വപ്നയെ പലരും നിയമം ലംഘിച്ചു സന്ദർശിച്ചതിന്റെ തെളിവാണ് ഇതെന്നും പറഞ്ഞിരുന്നു.

പ്രചരിക്കുന്ന സന്ദേശം സ്വപ്‌ന സുരേഷിന്റേതാണെങ്കില്‍ എങ്ങനെ ഇത്തരത്തിലൊരു സന്ദേശം റെക്കോര്‍ഡ് ചെയ്‌തെന്നാകും ജയിൽ വകുപ്പ് അന്വേഷിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്