തിരുവനന്തപുരം: അന്തർ സംസ്ഥാന സർവ്വീസ് നടത്തുന്ന ദീർഘദൂര ബസുകളിൽ സർക്കാർ പരിശോധന കർശനമാക്കിയ സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് ഏകീകരിക്കുന്നത് അടക്കമുള്ള നിബന്ധനകൾ സ്വകാര്യ ബസ് ഉടമകൾ അംഗീകരിച്ചേക്കും. ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനമെന്ന് ന്യൂസ് 18 കേരളം റിപ്പോർട്ട് ചെയ്തു. ആഘോഷവേളകളിലും അല്ലത്തപ്പോഴും ഒരേ നിരക്കുതന്നെ ഏർപ്പെടുത്താനാണ് തീരുമാനം. ഗതാഗത വകുപ്പ് മുന്നോട്ടുവെച്ച 27 ഉപോധികളിൽനിന്നും സർക്കാർ പിന്നോക്കം പോയേക്കില്ല. അതേസമയം സമര പരിപാടികൾ അവസാനിപ്പിക്കാനാണ് ബസ് ഉടമകളുടെ തീരുമാനം.
ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത് സംസ്ഥാനത്തുനിന്നും ലാഭംകൊയ്യുന്ന ബസുകളോടും വിട്ടുവീഴ്ച വേണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. സുരേഷ് കല്ലടയുടെ ഉടമസ്ഥതയിലുള്ള ബസിൽ യാത്രക്കാർക്ക് ആക്രമം നേരിടേണ്ടിവന്നതോടെയാണ് സർക്കാർ നിലപാട് കടുപ്പിച്ചിരിക്കുന്നത്.