ആപ്പ്ജില്ല

തമ്മില്‍ തല്ലി ബസ്സുടമകള്‍ ; ഒരു വിഭാഗം ബസ്സുകള്‍ നാളെ നിരത്തിലിറങ്ങും

സ്വകാര്യ ബസ്സ് സമരം ഒത്തു തീര്‍പ്പാക്കാന്‍ ഗതാഗത മന്ത്രി വിളിച്ച അനൗദ്യോഗിക യോഗത്തിനിടെ ബസ്സുടമകള്‍ തമ്മില്‍ സംഘ‍ർഷം

TNN 18 Feb 2018, 7:18 pm
കോഴിക്കോട് : സ്വകാര്യ ബസ്സ് സമരം ഒത്തു തീര്‍പ്പാക്കാന്‍ ഗതാഗത മന്ത്രി വിളിച്ച അനൗദ്യോഗിക യോഗത്തിനിടെ ബസ്സുടമകള്‍ തമ്മില്‍ സംഘ‍ർഷം. കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ ചര്‍ച്ച നടന്ന മുറിക്ക് പുറത്തു വെച്ചാണ് ബസുടമകള്‍ പ്രതിഷേധിച്ചത . ബസ് ഉടമകളില്‍ ഒരു വിഭാഗം ആളുകളെ മാത്രം ചര്‍ച്ചയ്ക്കായി അകത്ത് കയറ്റിയതിനെതിരെയായിരുന്നു പ്രതിഷേധം. ആവശ്യങ്ങള്‍ നേടിയെടുക്കാതെ ചര്‍ച്ചയിലൂടെ സമരം അവസാനിപ്പിക്കാന്‍ സംഘടനക്കുള്ളിലെ ഒരു വിഭാഗം ശ്രമിക്കുന്നതായി പ്രതിഷേധക്കാര്‍ ആരോപിച്ചു.
Samayam Malayalam private bus strike conflict between bus owners
തമ്മില്‍ തല്ലി ബസ്സുടമകള്‍ ; ഒരു വിഭാഗം ബസ്സുകള്‍ നാളെ നിരത്തിലിറങ്ങും


സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധന കുറവാണെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനം കൂട്ടണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. പന്ത്രണ്ട് സംഘടനകള്‍ ചേര്‍ന്നാണ് സമരം നടത്തുന്നത്. എന്നാല്‍ ഏഴ് സംഘടനാ പ്രതിനിധികളെ മാത്രമാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ബസ് ഉടമകള്‍ ചര്‍ച്ച നടക്കുന്ന മുറിക്ക് പുറത്ത് ബഹളം വെച്ചതും, കയ്യേറ്റത്തിനു മുതിര്‍ന്നതും.

അതേ സമയം ഇത് ഔദ്യോഗിക ചര്‍ച്ചയല്ലെന്നും, ബസ്സുടമകള്‍ക്ക് തന്നെ കാണണമെന്ന് അറിയിച്ചതിനാലാണ് കൂടിക്കാഴ്ചയ്ക്കു വിളിച്ചതെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം ബസ് സമരത്തില്‍ ഭിന്നതയുണ്ടെന്ന് വ്യക്തമാക്കി ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ രംഗത്തെത്തി. അസോസിയേഷന്റെ നേതൃത്വത്തിലുള്ള ബസുകള്‍ സമരം മതിയാക്കി നാളെ നിരത്തിലിറങ്ങും

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്