തിരുവനന്തപുരം: മിനിമം യാത്രാനിരക്ക് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ നടത്തി വരുന്ന അനിശ്ചിതകാല പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഗതാഗതമന്ത്രി ഇന്ന് ബസ് ഉടമകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ഇന്നു വൈകുന്നേരം നാലിനു കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ഇന്ന് ചർച്ച നടക്കുക.
നാളെ മുതൽ ബസ് ഉടമകൾ സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്താൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നു ചർച്ചയ്ക്ക് ഗതാഗമന്ത്രി സന്നദ്ദത പ്രകടിപ്പിച്ചത്. വിദ്യാർഥികളുടെ മിനിമം ചാർജ് അഞ്ചു രൂപയാക്കണമെന്നതാണ് ബസ് ഉടമകൾ ഉന്നയിക്കുന്ന മറ്റൊരു ആവശ്യം.