ആപ്പ്ജില്ല

ബസ് ചാർജ് അപര്യാപ്തം: സംസ്ഥാനത്ത് നാളെ മുതൽ ബസ് സമരം

മിനിമം ചാർജ് പത്ത് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം

TNN 15 Feb 2018, 12:52 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർത്തിയ ബസ് നിരക്ക് അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി നാളെ മുതൽ സ്വകാര്യ ബസുകൾ സമരത്തിലേക്ക്. മിനിമം ചാർജ് ഏഴു രൂപയിൽ നിന്ന് എട്ട് രൂപയാക്കുന്ന തീരുമാനത്തിന് ഇന്നലെ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. എന്നാൽ മിനിമം ചാർജ് പത്ത് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
Samayam Malayalam private buses to strike from tomorrow
ബസ് ചാർജ് അപര്യാപ്തം: സംസ്ഥാനത്ത് നാളെ മുതൽ ബസ് സമരം


വിദ്യാർഥികളുടെ നിരക്കിൽ മാറ്റമുണ്ടായിട്ടില്ല. എന്നാൽ വിദ്യാർഥികളുടെ യാത്രാ നിരക്ക് 50% ഉയർത്തണമെന്നാണ് ബസുടമകളുടെ ആവശ്യം. സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്താനും ബസുടമകൾ തീരുമാനിച്ചു. ഇന്ധനവില കുത്തനെ ഉയരുന്നത് ബസ് വ്യവസായത്തിന് കനത്ത തിരിച്ചടിയാണെന്ന് ബസ് ഉടമകളുടെ വാദം. ബസുടമകളുടെ അസോസിയേഷനുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്