ആപ്പ്ജില്ല

തിരുവനന്തപുരം സ്വകാര്യ അശുപത്രികളില്‍ ഒ.പി ബഹിഷ്‍കരണം

നഴ്‍സ്‍ പണിമുടക്കിന് എതിരെ തലസ്ഥാനത്ത് സ്വകാര്യ ഡോക്ടര്‍മാരുടെ സമരം

Samayam Malayalam 4 Jun 2018, 2:08 pm
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഒരു വിഭാഗം സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‍കരിക്കുന്നു. നഗരത്തിലെ കോസ്‌മോപോളിറ്റന്‍ ആശുപത്രിയില്‍ നഴ്‍സ്‍ പണിമുടക്കിന്‍റെ പേരില്‍ അതിക്രമങ്ങള്‍ നടന്നു എന്നാരോപിച്ചാണ് ജൂണ്‍ നാലിന് പ്രതിഷേധം. അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്.
Samayam Malayalam സ്വകാര്യ അശുപത്രികളില്‍ ഒ.പി ബഹിഷ്‍കരണം​
തിരുവനന്തപുരം സ്വകാര്യ അശുപത്രികളില്‍ ഒ.പി ബഹിഷ്‍കരണം


സ്വകാര്യ ആശുപത്രികളുടെ ഏകോപനസമിതിയാണ് സമരം നടത്തുന്നത്.

കഴിഞ്ഞ ദിവസം കോസ്‌മോപോളിറ്റന്‍ ആശുപത്രിയില്‍ നഴ്‍സുമാര്‍ മിന്നല്‍ പണിമുടക്കും അതിനെ തുടര്‍ന്ന് അതിക്രമങ്ങളും നടത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

ശമ്പള വർധനയാവശ്യപ്പെട്ടാണ് നഴ്‍സുമാര്‍ സമയം നടത്തിയത്. രണ്ട് ദിവസം നീണ്ട സമരത്തില്‍ ഐസിയു ഉള്‍പ്പെടെ ഒഴിപ്പിക്കേണ്ടി വന്നിരുന്നതായും ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്‍തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്