ആപ്പ്ജില്ല

വൈറസ് ബാധിച്ച രോഗിക്ക് സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചു

വെന്‍റിലേറ്ററിലുള്ള രോഗിയെ ഡിസ്ചാര്‍ജ് ചെയ്യരുതെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്

Samayam Malayalam 21 May 2018, 9:29 am
കോഴിക്കോട്: നിപാ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട് ചികിത്സയിൽ കഴിയുന്ന രോഗിയ്ക്ക് ചികിത്സ നിഷേധിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചെന്ന് നാട്ടുകാര്‍. ചെങ്ങരോത്ത് വൈറസ് ബാധയെത്തുടര്‍ന്ന് മരണപ്പെട്ട സഹോദരങ്ങളുടെ പിതാവിനാണ് ഒന്നര ലക്ഷം രൂപ ഉടൻ പണമടച്ചില്ലെങ്കിൽ ചികിത്സ നിര്‍ത്തി വെയ്ക്കുമെന്ന് കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ അറിയിച്ചത്. നിപാ വൈറസ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളുമായി കൈകോര്‍ക്കുമെന്ന മന്ത്രിയുടെ ഉറപ്പ് ലംഘിക്കപ്പെട്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Samayam Malayalam TP-Ramakrishnan


അതേസമയം, വെന്‍റിലേറ്ററിലുള്ള രോഗിയ്ക്ക് ചികിത്സ നിഷേധിക്കരുതെന്നും ഡിസ്ചാര്‍ജ് ചെയ്യരുതെന്നും മന്ത്രി ടി പി രാമകൃഷ്ണൻ ആശുപത്രിയ്ക്ക് മുന്നറിയിപ്പ് നല്‍കി. സ്വകാര്യ ആശുപത്രികളിലും സൌജന്യ ചികിത്സ ഉറപ്പാക്കുമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം.

ചെമ്പനോടും പന്തിരിക്കയിലും ആരോഗ്യവകുപ്പ് മെഡിക്കൽ ക്യാംപ് തുറന്നിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ ചെങ്ങരോത്ത് ഇന്ന് കേന്ദ്രസംഘം സന്ദര്‍ശിക്കും. വൈറസ് ബാധയെത്തുടർന്ന് സംസ്ഥാനത്ത് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളുമായി സഹകരിക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്