പത്തനംതിട്ട: ശബരിമലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി. പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹാണ് പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്ല്, ഇലവുങ്കല്‍ എന്നീ പ്രദേശങ്ങളിലാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്. നിരോധനാജ്ഞ നീട്ടണമെന്ന പോലീസ് റിപ്പോര്‍ട്ടിനെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരും പിന്തുണച്ചു. സന്നിധാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം സന്നിധാനത്ത് ദിവസവും ഒരു ലക്ഷം തീര്‍ത്ഥാടകര്‍ എത്തുന്നുണ്ട്. ജനുവരി 14 നാണ് മകരവിളക്ക്.
അതേസമയം സന്നിധാനത്ത് ദിവസവും ഒരു ലക്ഷം തീര്‍ത്ഥാടകര്‍ എത്തുന്നുണ്ട്. ജനുവരി 14 നാണ് മകരവിളക്ക്.