ആപ്പ്ജില്ല

ശബരിമലയിൽ ഡിസംബർ 4 വരെ നിരോധനാജ്ഞ തുടരും

പത്തനംതിട്ട ജില്ലാ കലക്ടറാണ് നിരോധനാജ്ഞ നീട്ടികൊണ്ട് ഉത്തരവിട്ടത്

Samayam Malayalam 30 Nov 2018, 7:39 pm
പത്തനംതിട്ട: ഡിസംബർ 4 വരെ ശബരിമലയിൽ നിരോധനാജ്ഞ നീട്ടി. പത്തനംതിട്ട ജില്ലാ കളക്ടറാണ് നിരോധനാജ്ഞ നീട്ടിക്കൊണ്ട് ഉത്തരവിറക്കിയത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നാല് ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടിയത്.
Samayam Malayalam sabarimala sannidhanam


അതെ സമയം, ശബരിമലയിൽ സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രങ്ങൾക്കെതിരെയുള്ള സമരം ശക്തമാക്കുമെന്ന് ബിജെപി അറിയിച്ചു. സമരത്തിൽ നിന്ന് തങ്ങൾ പിന്മാറിയെന്ന വാർത്ത വ്യാജമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. ശബരിമലയിലെ നിരോധനാജ്ഞ പിന്വലിക്കണമെന്നാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ആവശ്യം. നാല് ദിവസത്തേക്ക് കൂടിയാണ് ശബരിമലയിൽ നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്