ആപ്പ്ജില്ല

ദിലീപ് 'ഹരിശ്ചന്ദ്രന്‍' അല്ല: പ്രോസിക്യൂഷന്‍ കോടതിയിൽ

ദിലീപിനെതിരായ കുറ്റപത്രം അന്വേഷണ സംഘം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന പരാതിയില്‍ അങ്കമാലി കോടതിയില്‍ വാദം പൂര്‍ത്തിയായി

TNN 17 Dec 2017, 9:52 pm
അങ്കമാലി: ദിലീപിനെതിരായ കുറ്റപത്രം അന്വേഷണ സംഘം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന പരാതിയില്‍ അങ്കമാലി കോടതിയില്‍ വാദം പൂര്‍ത്തിയായി. ദിലീപ് 'ഹരിശ്ചന്ദ്രന്‍' അല്ലെന്നും ദിലീപ് നേരത്തെ ഫോണ്‍ രേഖകള്‍ ഉള്‍പ്പടെ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആരോപിച്ചു.വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഹര്‍ജി ഈ മാസം 23 ന് വിധി പറയാനായി മാറ്റി.
Samayam Malayalam prosecution alleges dileep leaked copy of charge sheet to media
ദിലീപ് 'ഹരിശ്ചന്ദ്രന്‍' അല്ല: പ്രോസിക്യൂഷന്‍ കോടതിയിൽ


എന്നാല്‍ അന്വേഷണസംഘമാണ് കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. പൊലീസ് ക്ലബ്ബിന്റെ പരിസരത്ത് ഒരു ഫോട്ടോസ്റ്റാറ്റ് കടപോലും ഇല്ല. അതിനാല്‍ പൊലീസിന്റെ അറിവോടെ പൊലീസ് ക്ലബ്ബില്‍ നടന്ന നീക്കങ്ങളുട ഭാഗമായാണ് കുറ്റപത്രം ചോര്‍ന്നതെന്ന് അഭിഭാഷകന്‍ ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്