ആപ്പ്ജില്ല

വിമാനത്താവളത്തിലെ പ്രതിഷേധം പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് സിയാല്‍

ഇന്നു പുലര്‍ച്ചെ 4.30 നാണ് തൃപ്തി ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തിയത്

Samayam Malayalam 16 Nov 2018, 4:03 pm
കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് സിയാല്‍. പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ഇനിയും തൃപ്തിയെ തങ്ങാന്‍ അനുവദിക്കില്ലെന്ന് സിയാല്‍ എംഡി വ്യക്തമാക്കി. തൃപ്തി വിമാനത്താവളത്തില്‍ എത്തിയിട്ട് ഇപ്പോള്‍ പതിനൊന്ന് മണിക്കൂര്‍ കടന്നിരിക്കുകയാണ്.
Samayam Malayalam air


ഇന്നു പുലര്‍ച്ചെ 4.30 നാണ് തൃപ്തി ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. തൃപ്തിയോടൊപ്പം ശബരിമലയിലേക്കായി ആറു സ്ത്രീകളും ഉണ്ടായിരുന്നു. എന്നാല്‍ വിമാനത്താവളത്തിനു പുറത്തുള്ള ശക്തമായ പ്രതിഷേധത്താല്‍ തൃപ്തിക്ക് പുറത്തേക്ക് എത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്ത്രീകളടക്കമുള്ള വലിയ സംഘമാണ് ശരണം വിളിച്ച് പ്രതിഷേധിക്കുന്നത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. അതോടൊപ്പം നിരവധി തവണ പോലീസും റെവന്യൂ അധികൃതരും തൃപ്തിയെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിനുശേഷമേ താന്‍ തിരികെ പോകുകയൂള്ളൂ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് തൃപ്തി.

തൃപ്തി ദേശായിക്ക് എയര്‍പോര്‍ട്ടിന് പുറത്തുപോകാന്‍ വാഹനം നല്‍കില്ലെന്ന നിലപാടില്‍ ടാക്സി ഡ്രൈവര്‍മാര്‍ രംഗത്തുവന്നിരുന്നു. പ്രതിഷേധക്കാർ വാഹനം തകർത്തേക്കുമെന്നും നിലവിൽ ഇത്തരത്തിൽ ആക്രമണം നേരിട്ട വാഹനത്തിന് മേൽ യാതൊരു ഉത്തരവാദിത്തവും ആരും ഏറ്റെടുത്തിട്ടില്ലെന്നും ഡ്രൈവർമാർ പറഞ്ഞു. ഓൺലൈൻ ടാക്സി ഡ്രൈവർമാരും ഇതേ നിലപാടിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്