ആപ്പ്ജില്ല

സെക്രട്ടേറിയറ്റിനു മുന്നിലെ സമര പന്തലുകൾ വീണ്ടും പൊളിച്ചുമാറ്റി

മൂന്ന് മാസം മുമ്പ് പോലീസും നഗര സഭയും ചേർന്ന് സമാനമായ നടപടി സ്വീകരിച്ചിരുന്നെങ്കിലും കനത്ത പ്രതിഷേധം ഉയർന്നിരുന്നു.

Samayam Malayalam 23 Jun 2019, 12:04 am
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലുകൾ വീണ്ടും തിരുവനന്തപുരം നഗരസഭ പൊളിച്ചുമാറ്റി. രാത്രി ഒമ്പത് മണിയോടെയായിരുന്നു നടപടി. പാതയോരം കയ്യേറിയെന്നാരോപിച്ചാണ് നഗരസഭ നടപടിയെടുത്തത്.
Samayam Malayalam secretariat


മൂന്നുമാസം മുമ്പ് സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലുകൾ പോലീസും നഗരസഭയും ചേർന്ന് പൊളിച്ചുനീക്കിയിരുന്നു. ആറ്റുകാൽ പൊങ്കാലയോടനുബന്ധച്ച് പത്തോളം സമരപ്പന്തലുകളാണ് പൊളിച്ചുനീക്കിയത്. എന്നാൽ വീണ്ടും സമരപ്പന്തലുകൾ ഉയർന്നതോടെയാണ് സമരപ്പന്തലുകൾ പൊളിച്ചുമാറ്റിയത്.

നേരത്തെ എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നകാലത്താണ് സമരപ്പന്തലുകൾ പൊളിച്ചുനീക്കാൻ നടപടിയുണ്ടായത്. എന്നാൽ പിന്നീടങ്ങോട്ട് സെക്രട്ടേറിയറ്റ് പരിസരം സമരങ്ങളുടെ സ്ഥിരം വേദിയായി മാറി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്