ആപ്പ്ജില്ല

ശബരിമല വിഷയം സുവർണാവസരം; വെളിപ്പെടുത്തലുമായി ശ്രീധരന്‍ പിള്ള

നമ്മള്‍ മുന്നോട്ടുവെച്ച അജണ്ടയിൽ ഓരോരുത്തരായി വീണു

Samayam Malayalam 5 Nov 2018, 1:20 pm
കോഴിക്കോട്: ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയത് രാഷ്ട്രീയ ഗൂഡാലോചനയെന്ന് സ്വയം വെളിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ഷ്രീധരന്‍ പിള്ള. കോഴിക്കോട് ചേര്‍ന്ന യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ശ്രീധരൻപിള്ള ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ശ്രീധരൻപിള്ള നടത്തിയ വെളിപ്പെടുത്തലിന്‍റെ ശബ്ദരേഖ പുറത്തുവന്നു.
Samayam Malayalam ps-sreedharan-pillai


ബിജെപിയുമായി ആലോചിച്ചാണ് ശബരിമല നട അടയ്ക്കാന്‍ തന്ത്രി നീക്കം നടത്തിയത്. കോടതിയലക്ഷ്യം ആകുമോയെന്ന് തന്ത്രി ചോദിച്ചു. തന്ത്രി ഒറ്റയ്ക്കാകില്ലെന്ന് ഉറപ്പുനല്‍കി. പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്നും പറഞ്ഞു. ശബരിമല വിഷയം നമുക്കൊരു സുവർണാവസരമാണ്. നമ്മള്‍ മുന്നോട്ടുവെച്ച അജണ്ടയിൽ ഓരോരുത്തരായി വീണു- പി എസ് ശ്രീധരന്‍ പിള്ള ശബ്ദരേഖയില്‍ പറയുന്നു.

അതേസമയം ബിജെപി വിശ്വാസികളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് ഇടത് നേതാക്കളായ ആനത്തലവട്ടം ആനന്ദനും പി. രാജീവും പറഞ്ഞു. വിശ്വാസികളെയും വിശ്വാസത്തെയും അവര്‍ രാഷ്ട്രീയമായി ഉപയോഗിക്കുക മാത്രമാണ് ചെയ്തത്.മലയാളത്തിന്‍റെ മതേതര മനസ് തകര്‍ത്ത് രാഷ്ട്രീയമായി കടന്നുകയറാനുള്ള നീക്കമാണ് ബിജെപി നടത്തിയതെന്ന് ഇടത് നേതാക്കള്‍ കുറ്റപ്പെടുത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്