ആപ്പ്ജില്ല

പുതുച്ചേരി രജിസ്ട്രേഷനിൽ കേരളത്തില്‍ 25, 000 കാറുകൾ

കേരളത്തില്‍ കാല്‍ ലക്ഷത്തിലേറെ കാറുകള്‍ നികുതി വെട്ടിച്ചതായി ക്രൈംബ്രാഞ്ച്

TNN 16 Jan 2018, 3:49 pm
പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ കാല്‍ ലക്ഷത്തിലേറെ കാറുകള്‍ നികുതി വെട്ടിച്ചതായി ക്രൈംബ്രാഞ്ച്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ഇത്രയധികം കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നികുതി വെട്ടിച്ച 2356 ആഡംബര വാഹനങ്ങളുടെ പട്ടിക മോട്ടോര്‍വാഹന വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഇവക്ക് പുറമെ, ഏകദേശം 23,000 ഇടത്തരം കാറുകളും ഇത്തരത്തില്‍ പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍ .
Samayam Malayalam puducherry registration cars in kerala
പുതുച്ചേരി രജിസ്ട്രേഷനിൽ കേരളത്തില്‍ 25, 000 കാറുകൾ


നികുതി വെട്ടിക്കാന്‍ പ്രേരിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്ത സംസ്ഥാനത്തെ 11 കാര്‍ ഡീലര്‍മാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ ആഡംബര കാര്‍ ഷോറൂം മാനേജര്‍ മാരെ പ്രതിയാക്കിയാണു കേസ്. കൊച്ചിയിലെ ഒരു ഷോറൂമില്‍നിന്നു കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വിറ്റ 46 കാറുകള്‍ പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്തു നികുതിവെട്ടിച്ചതായി ഐജി പറഞ്ഞു. മറ്റ് 20 കാര്‍ ഡീലര്‍മാരുടെ പങ്കും അന്വേഷണത്തിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്