ആപ്പ്ജില്ല

വേഷം മാറി ശബരിമല കയറിയത് കബളിപ്പിക്കലെന്ന് പുന്നല ശ്രീകുമാര്‍

സ്വതന്ത്രമായി സ്ത്രീകള്‍ക്ക് ശബരിമലയിൽ പോകാന്‍ കഴിയണമെന്നതാണ് തങ്ങള്‍ മുന്നോട്ടുവച്ച ആശയമെന്നും അദ്ദേഹം

Samayam Malayalam 10 Jan 2019, 1:51 am
തിരുവനന്തപുരം: വേഷം മാറിക്കൊണ്ട് ശബരിമല ചവിട്ടിയശേഷം തിരിച്ചെത്തിക്കൊണ്ട് പ്രായം വെളിപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നും കബളിപ്പിക്കലാണെന്നും കേരള പുലയര്‍ മഹാസഭയുടെ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. സ്വതന്ത്രമായി സ്ത്രീകള്‍ക്ക് ശബരിമലയിൽ പോകാന്‍ കഴിയണമെന്നതാണ് തങ്ങള്‍ മുന്നോട്ടുവച്ച ആശയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Samayam Malayalam sabarimala issues


ശബരിമലയില്‍ ദര്‍ശനം നടത്തിയതായി അവകാശപ്പെട്ട് കൊല്ലം സ്വദേശിയും കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവുമായ മഞ്ജു നവോത്ഥാനകേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയതിന് ശേഷമാണ് പുന്നല ശ്രീകുമാറിന്‍റെ ഈ അഭിപ്രായപ്രകടനം. ആദ്യത്തെ യുവതീ പ്രവേശനത്തിന് ശേഷം ശ്രീലങ്കന്‍ സ്വദേശി ശശികല മലചവിട്ടിയപ്പോള്‍ വലിയ പ്രതിഷേധങ്ങളുണ്ടായില്ല. ഇങ്ങനെ പതുക്കെ പതുക്കെയാണ് മാറ്റങ്ങളുണ്ടാവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്