ആപ്പ്ജില്ല

കൊച്ചിയിൽ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ.

TNN 3 Aug 2016, 1:06 pm
കൊച്ചി: വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. കാസര്‍കോട് ചെങ്കള സ്വദേശി മുഹമ്മദ് സാബിദ് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് നാല് വ്യാജ ക്രെഡിറ്റ് കാർഡുകൾ പോലീസ് കണ്ടെടുത്തു.
Samayam Malayalam purchase with fake credit card leades to arrest in kochi
കൊച്ചിയിൽ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍


ക്രെഡിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി പുതിയ കാര്‍ഡ് ഉണ്ടാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. കാര്‍ഡുടമകള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉടമകള്‍ അറിയാതെ മറ്റൊരു യന്ത്രത്തില്‍ കൂടി കാര്‍ഡ് ഉപയോഗിക്കും. പണം എടുക്കാതെ കാർഡിലെ വിവരങ്ങള്‍ മാത്രം ഇതുവഴി ചോര്‍ത്തും. പിന്നീട് പുതിയ കാര്‍ഡ് ഉണ്ടാക്കി ചോ‍‍ർത്തിയ വിവരങ്ങൾ അതിലേക്ക് മാറ്റിയാണ് വ്യാജ കാർഡുകൾ ഉണ്ടാക്കുന്നത്.

കൊച്ചിയിലെ ഒരു കടയില്‍ ഇത്തരത്തില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ സംശയം തോന്നിയ കടയുടമ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സംഘത്തില്‍ മൂന്ന് പേര്‍ കൂടിയുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ പോലീസ് ഊർജിതമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്