ആപ്പ്ജില്ല

പുതുവൈപ്പിനിൽ സംഘർഷം: ലാത്തിച്ചാർജിൽ നിരവധിപേർക്ക് പരിക്ക്

വലിയ ജനക്കൂട്ടമാണ് പ്ളാന്‍റിന് മുന്നിൽതടിച്ചുകൂടിയിരിക്കുന്നത്

TNN 18 Jun 2017, 11:22 am
കൊച്ചി: പുതുവൈപ്പിനിൽ ആരംഭിക്കുന്ന എൽപിജി ടെർമിനലിനെതിരെ ജനകീയ സമരം ശക്തമാകുന്നു. പോലീസും സമരക്കാരായ നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടി. പോലീസ് ലാത്തി ചാർജ്ജ് നടത്തിയതിനെ തുടർന്ന് നിരവധി സമരക്കാർക്ക് പരിക്കേറ്റു. തലക്ക് പരിക്കേറ്റ സമരക്കാർ അവിടെ നിന്നും പിരിഞ്ഞു പോകാൻ കൂട്ടാക്കുന്നില്ല. വലിയ ജനക്കൂട്ടമാണ് പ്ളാന്‍റിന് മുന്നിൽതടിച്ചുകൂടിയിരിക്കുന്നത്.
Samayam Malayalam puthuvaippin protest many injured in police lathi charge
പുതുവൈപ്പിനിൽ സംഘർഷം: ലാത്തിച്ചാർജിൽ നിരവധിപേർക്ക് പരിക്ക്


121 ദിവസങ്ങൾ നീണ്ടു നിന്ന സമരത്തിന് ശേഷം ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടു എന്ന് ജനങ്ങൾ ആരോപിക്കുന്നു.ജൂലൈ നാലിന്​ ഹൈകോടതി കേസ്​ പരിഗണിക്കും വരെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്നായിരുന്നു ഫിഷറീസ്​ മന്ത്രി മന്ത്രി നൽകിയിരുന്ന വാഗ്‌ദാനം.

ആ വാഗ്‌ദാനം ലംഘിച്ച് ഐഒസി കമ്പനിയുടെ നേതൃത്വത്തിൽ പോലീസ് സഹായത്തോടെ ഇന്ന് രാവിലെ എൽപിജി ടെർമിനൽ നിർമാണം ആരംഭിച്ചതോടെയാണ് സമരം ശക്തമായത്. പരിക്കേറ്റ സമരക്കാർ അവിടെ നിന്ന് പിരിഞ്ഞുപോകാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് സ്ത്രീകൾ ഉൾപ്പടെയുള്ള 50 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.

puthuvaippin protest: many injured in police lathi charge

Police and natives of Puthuvaipin fight. Many injured

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്