ആപ്പ്ജില്ല

കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് രാഹുൽ ഈശ്വർ

അപ്രഖ്യാപിത അടിയന്തരാവസ്ഥ നവംബർ 5 വരെ തുടരുമെന്ന് രാഹുൽ

Samayam Malayalam 28 Oct 2018, 5:48 pm
കൊച്ചി: കേരളത്തിൽ പ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് വിവാദപ്രസ്താവന നടത്തിയതിന് അറസ്റ്റിലായ രാഹുൽ ഈശ്വർ. കൊച്ചി സെൻട്രൽ സ്റ്റേഷനിലേക്ക് ഇന്ന് അറസ്റ്റ് ചെയ്ത് കൊണ്ട് വരുമ്പോഴാണ് രാഹുലിന്റെ പ്രസ്താവന. നവംബർ അഞ്ച് വരെ കേരളത്തിൽ ഈ അവസ്ഥ തുടരുമെന്നും രാഹുൽ പറഞ്ഞു.
Samayam Malayalam rahul eshwar


സന്നിധാനത്ത് ഇരുപതോളം പേർ രക്തം ചിന്താൻ തയ്യാറായി നിന്നിരുന്നു എന്ന പ്രസ്താവനയെ തുടർന്നാണ് പോലീസ് രാഹുലിനെതിരെ നടപടി സ്വീകരിച്ചത്. സന്നിധാനത്ത് നിന്ന് അറസ്റ്റിലായി പുറത്ത് വന്ന ശേഷം എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. രക്തം സന്നിധാനത്ത് വീണാൽ മൂന്ന് ദിവസത്തേക്ക് നട അടച്ചിണമെന്നാണ് ശാസ്ത്രവിധി.

Read More: കലാപാഹ്വാനം; രാഹുൽ ഈശ്വര്‍ വീണ്ടും അറസ്റ്റിൽ

രക്തമോ മൂത്രമോ വീണാൽ നദ അടക്കണമെന്ന വിധി പ്രകാരം അവിടെ മനഃപൂർവം രക്‌തം വീഴിക്കാനായിരുന്നു ശ്രമമെന്ന് രാഹുൽ പറഞ്ഞിരുന്നു. തിരുവനന്തപുരം സ്വദേശി പ്രമോദ് രാഹുലിന്റെ പരാമർശത്തിനെതിരെ പരാതി നൽകിയിരുന്നു. കലാപത്തിന് ആഹ്വാനം നൽകി എന്ന് കാണിച്ചാണ് പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

Read More: കലാപകാരികൾക്കൊപ്പമല്ല കോൺഗ്രസെന്ന് വി.ടി.ബൽറാം

രക്തം സന്നിധാനത്ത് വീഴ്ത്തി സന്നിധാനത്ത് യുവതീ പ്രവേശനം തടയുകയായിരുന്നു ലക്ഷ്യമെന്ന് രാഹുൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് പ്രസ്താവന വിവാദമായതോടെ രാഹുൽ അത് പിൻവലിച്ചു. രക്തം വീഴ്ത്താൻ തയ്യാറായി നിന്ന സംഘത്തെ താൻ പറഞ്ഞു പിന്തിരിപ്പിച്ചുവെന്നാണ് പറഞ്ഞതെന്ന് രാഹുൽ വിശദീകരിച്ചു. സർക്കാരിന് പല പ്ലാനുകൾ ഉണ്ടെങ്കിൽ രക്തം വീഴിക്കുക തങ്ങളുടെ പ്ലാൻ ബി ആയിരുന്നു എന്ന് പരാമർശിച്ചാണ് രാഹുൽ അതേ പറ്റി പറഞ്ഞത്.

Read More: രാഹുൽ ഈശ്വറിൻെറ അറസ്റ്റ് ന്യായീകരിക്കാൻ ആവില്ല: കെ.സുധാകരൻ

രാഹുലിന്റെ പരാമർശത്തെ വിമർശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത് വന്നിരുന്നു. രാഹുലിന്റെ അറസ്റ്റിനെ പിന്തുണച്ച് വി.ടി.ബൽറാം എംഎൽഎ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. എന്നാൽ കോൺഗ്രസ് നേതാക്കളായ കെ.സുധാകരനും അജയ് തറയിലും രാഹുൽ ഈശ്വറിനെ പിന്തുണച്ച് രംഗത്തെത്തി. ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയും അറസ്റ്റിനെ അപലപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്