പൂന്തുറയില്‍ സാന്ത്വനമായി രാഹുൽ ഗാന്ധി
ദുരന്തങ്ങളിൽനിന്നു സംസ്ഥാന-കേന്ദ്ര സർക്കാരുകൾ പാഠം ഉൾക്കൊള്ളണമെന്നും അദ്ദേഹം.
TNN 14 Dec 2017, 5:24 pm
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പൂന്തുറയിലും വിഴിഞ്ഞത്തും സാന്ത്വനവുമായി നിയുക്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കാണാതായവരുടെ കുടുംബത്തിന് എല്ലാ സഹായവും നൽകി ഉണ്ടാകുമെന്ന് അദ്ദേഹം മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പുനൽകി. ദുരന്തങ്ങളിൽനിന്നു സംസ്ഥാന-കേന്ദ്ര സർക്കാരുകൾ പാഠം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തങ്ങളിലെ നഷ്ടം ഇല്ലാതാക്കാൻ തങ്ങൾക്കു ആകില്ല. പക്ഷേ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും രാഹുൽ പൂന്തുറയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യുഡിഎഫ് പടയൊരുക്കം മാർച്ചിന്റെ സമാപനസമ്മേളനത്തിൽ പങ്കെടുക്കാനാണ് രാഹുൽ തിരുവനന്തപുരത്തെത്തിയിരിക്കുന്നത്. മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനം സാധ്യമാകണമെങ്കിൽ കേന്ദ്രത്തിൽ മത്സ്യബന്ധനത്തിനു മാത്രമായി സ്വതന്ത്ര വകുപ്പു വേണമെന്ന രാഹുലിന്റെ നിർദ്ദേശത്തെ കയ്യടികളോടെയാണു തീരദേശവാസികൾ സ്വീകരിച്ചത്. നിലവിൽ കൃഷിവകുപ്പിനു കീഴിലാണു മത്സ്യബന്ധനം ഉൾപ്പെടുത്തപ്പെട്ടിരുന്നത്.