ആപ്പ്ജില്ല

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ റെയ്‌ഡ്‌

സംസ്ഥാനത്തെ അഴിമതി പട്ടികയിൽ രണ്ടാം സ്ഥാനത്ത് റവന്യൂ വകുപ്പാണ്.

TNN 23 Jun 2017, 5:06 pm
തിരുവനന്തപുരം: കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ റെയ്‌ഡ്‌ നടത്ത വിജിലൻസ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത ഓഫീസുകളിലാണ് റെയ്‌ഡ്‌ എന്ന് വിജിലൻസ് ഡയറക്ടറേറ്റ് അറിയിച്ചു. സംസ്ഥാനത്തെ അഴിമതി പട്ടികയിൽ രണ്ടാം സ്ഥാനത്ത് റവന്യൂ വകുപ്പാണ്.
Samayam Malayalam raid in village offices across the state
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ റെയ്‌ഡ്‌


ഇന്ന് രാവിലെ കരം അടക്കാൻ ചെന്ന ജോയിയുടെ ബന്ധുക്കൾ ഉദ്യോഗസ്ഥർ ജോയിയുടെ ഭൂരേഖകൾ തിരുത്തിയതായി ആരോപിച്ചിരുന്നു. ആത്മഹത്യ ചെയ്ത ജോയിയോട് വില്ലേജ് ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും ഭീമമായ തുക കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപണമുണ്ട്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ഭൂ നികുതി സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ജോയ് ബുധനാഴ്‌ച രാത്രി വില്ലേജ് ഓഫീസിൽ ആത്മഹത്യ ചെയ്തത്.

Raid in Village offices across the state

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്