ആപ്പ്ജില്ല

ഇനി റെയിൽവേ ടിക്കറ്റിലും മലയാളം!

എല്ലാ സ്റ്റേഷനുകളിലേയ്ക്കും സംവിധാനം വ്യാപിപ്പിക്കാനൊരുങ്ങി റെയിൽവേ

Samayam Malayalam 24 Apr 2018, 1:43 pm
കൊച്ചി: റെയിൽവേ ടിക്കറ്റുകള്‍ മലയാളത്തിൽ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിൽ റെയിൽവേ. ഇതിനുള്ള ട്രയൽ തിരുവനന്തപുരത്തും എറണാകുളത്തും ആരംഭിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു. കംപ്യൂട്ടര്‍ സഹായത്തോടെ പ്രിൻ്റ് ചെയ്യുന്ന യുടിഎസ് ടിക്കറ്റുകളിൽ മലയാളം പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമാണ്. കംപ്യൂട്ടര്‍ സൗകര്യമില്ലാത്ത ഹാള്‍ട്ട് സ്റ്റേഷനുകളിൽ നല്‍കുന്ന കട്ടിയുള്ള ടിക്കറ്റുകളിൽ മലയാളത്തിലും സ്ഥലങ്ങള്‍ അടയാളപ്പെടുത്തി വന്നിരുന്നു. എന്നാൽ യുടിഎസ് ടിക്കറ്റുകളിൽ ഇംഗ്ലീഷും ഹിന്ദിയും മാത്രമാണ് ഉണ്ടായിരുന്നത്.
Samayam Malayalam railway-ticket-in-malayalam.jpg.image.784.410


പരീക്ഷണാടിസ്ഥാനത്തിൽ എറണാകുളത്തും തിരുവനന്തപുരത്തും ആരംഭിച്ച സംവിധാനം മറ്റു സ്റ്റേഷനുകളിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചു. എല്ലാ പ്രാദേശികഭാഷകളിലും ടിക്കറ്റ് തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ റെയിൽവേ. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് തന്നെ കന്നഡയിൽ ടിക്കറ്റ് പ്രിന്‍റിങ് ആരംഭിച്ചിരുന്നു.

മലയാളത്തിനൊപ്പം തമിഴിലുള്ള ടിക്കറ്റുകളുടെ ട്രയലും റയിൽവേ ആരംഭിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്