ആപ്പ്ജില്ല

മഴമാപിനിയിലെ പോരായ്‌മ രണ്ടു ജില്ലകളെ മുക്കി

14, 15 തീയതികളിൽ പെയ്ത മഴയുടെ അളവ് അയിരൂരിൽ നിന്ന് വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിരുന്നില്ല.

Samayam Malayalam 31 Aug 2018, 12:28 pm
തിരുവനന്തപുരം: ശക്തമായി പ്രളയം ആഞ്ഞടിച്ച ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ മഴമാപിനിയിലെ അളവ് കൃത്യമായിരുന്നില്ലെന്ന് കണ്ടെത്തൽ. ഏറ്റവും വലിയ മഴ പത്തനംതിട്ടയിൽ ലഭിച്ചപ്പോൾ അത് അളന്നത് കോന്നിയിൽ പ്രവർത്തിക്കുന്ന മഴമാപിനി മാത്രം. പമ്പാതീരത്തെ ഏക മഴമാപിനി സ്ഥിതി ചെയ്യുന്നത് അയിരൂരിലാണ്. 14, 15 തീയതികളിൽ പെയ്ത മഴയുടെ അളവ് അയിരൂരിൽ നിന്ന് വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിരുന്നില്ല.
Samayam Malayalam pamba flood


പ്രവചനാതീതമായ മഴ പെയ്തതോടെ പല മഴമാപിനികളും വെള്ളത്തിൽ മുങ്ങിയത് കൃത്യമായ അളവ് രേഖപ്പെടുത്തുന്നതിന് തിരിച്ചടിയായി. ആശയവിനിമയത്തിൽ പോരായ്‌മയും വിവരങ്ങളുടെ ലഭ്യത കുറവും പമ്പാതീരത്തെ സർവനാശത്തിലേക്ക് നയിച്ചു. ഡാമുകൾ ഏറെയുള്ള ഇടുക്കി,കോഴിക്കോട്,പാലക്കാട് ജില്ലകളിൽ ആറു മഴമാപിനികൾ വരെയുണ്ട്. എന്നാൽ പത്തനംതിട്ടയിൽ മഴമാപിനിയുള്ളത് ഡാമുകളിൽ നിന്ന് ഏറെ ദൂരെയായ അയിരൂർ കുരുടാമണ്ണിലും കോന്നിയിലും മാത്രമാണ്. കോന്നിയിൽ ലഭിച്ച മഴ മാത്രം കണക്കാക്കിയാണ് ജില്ലയിൽ പിന്നീട് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

ഈ മാസം 13 ന് മധുരയിൽ താപനില 38 ഡിഗ്രിയായിരുന്നു. അത് കേരള-തമിഴ്‌നാട് അതിർത്തിയിൽ മേഘപടലം രൂപപ്പെടുന്നതിന് ഇടയാക്കി. വള്ളക്കകടവിൽ നിന്ന് പമ്പയിലേക്ക് അടിയൊഴുക്ക് ശക്തമായുണ്ട്. പല കാരണങ്ങളാൽ വന്ന വെള്ളം പമ്പ ത്രിവേണിയിലെ നടപ്പന്തൽ ഒലിച്ചു പോകാൻ ഇടയാക്കി. 14ന് പെരുന്തേനരുവി പദ്ധതിയിലേക്ക് കറുത്തവെള്ളം ശക്തമായി ഒഴുകിയെത്തിയത് സമീപ പ്രദേശങ്ങളിലുള്ളവർ കണ്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്