ആപ്പ്ജില്ല

Kerala Rains: കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്

ഇടുക്കിയില്‍ കനത്ത മഴയ്‍ക്ക് സാധ്യത; മറ്റു ജില്ലകളിലും മഴ തുടരും

Samayam Malayalam 1 Oct 2018, 10:57 am
കൊച്ചി: സംസ്ഥാനത്ത് വ്യാഴാഴ്‍ച്ചവരെ മഴ തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇടുക്കി ജില്ലയില്‍ ഇന്ന് ശക്തമായ മഴ പെയ്‍തേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിക്കുന്നു. അറബിക്കടലില്‍ ലക്ഷദ്വീപിന് അടുത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദം വരും ദിവസങ്ങളില്‍ ശക്തമാകുമെന്നും പ്രവചനമുണ്ട്.
Samayam Malayalam മഴ തുടരും
കേരളത്തിൽ മഴ തുടരും


ഒക്ടോബര്‍ രണ്ടാം ആഴ്‍ച്ചയില്‍ ആണ് ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുക. ഇത് വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങും. ഒക്ടോബര്‍ ഏഴാം തീയതി മുതല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞദിവസം ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് പലയിടങ്ങളില്‍ ഒറ്റപ്പെട്ട തീവ്രമായ മഴയാണ് വിവിധ ഏജന്‍സികള്‍ പ്രവചിക്കുന്നത്. അയല്‍ സംസ്ഥാനമായ തമിഴ്‍നാട്ടിലും മഴ ശക്തമാകുമെന്നാണ് പ്രവചനങ്ങള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്