ആപ്പ്ജില്ല

രാജ്യസഭാ തെരഞ്ഞെടുപ്പ്: വീരേന്ദ്രകുമാർ സ്ഥാനം ഒഴിഞ്ഞേക്കും

രാജ്യസഭാ സീറ്റിലേക്ക് വീരേന്ദ്രകുമാർ വിജയിച്ചാൽ പാർട്ടിയിൽ അംഗമായി തുടരുന്നതിന് വിലക്കുണ്ടാകാനും ഇടയുണ്ട്

Samayam Malayalam 14 Mar 2018, 11:15 am
തിരുവനന്തപുരം: രാജ്യസഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്ന എം.പി.വീരേന്ദ്രകുമാറിന് പ്രതിസന്ധിയായി പാർട്ടി അംഗത്വം. ജനതാദൾ(യു) അധ്യക്ഷനായ വീരേന്ദ്രകുമാർ എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായാണ് മത്സരിക്കാൻ ഒരുങ്ങുന്നത്. ഇങ്ങനെ മത്സരിക്കുമ്പോൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നത് തടസമായി തീരും. നാല് വർഷം കാലാവധിയുള്ള രാജ്യസഭാ സീറ്റിലേക്ക് വീരേന്ദ്രകുമാർ വിജയിച്ചാൽ പാർട്ടിയിൽ അംഗമായി തുടരുന്നതിന് വിലക്കുണ്ടാകാനും ഇടയുണ്ട്.
Samayam Malayalam rajyasabha election virendrakumar may quit party chief post
രാജ്യസഭാ തെരഞ്ഞെടുപ്പ്: വീരേന്ദ്രകുമാർ സ്ഥാനം ഒഴിഞ്ഞേക്കും


പാർട്ടി അംഗത്വ പ്രതിസന്ധി പരിഹരിക്കാനായില്ലെങ്കിൽ വീരേന്ദ്രകുമാർ ജെഡിയു അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും.
രാജ്യസഭയിലേക്ക് വിജയിച്ചതിന് ശേഷം പാർട്ടി അംഗത്വം എടുക്കുന്നത് ഭരണഘടനക്കും ജനപ്രാതിനിധ്യ നിയമത്തിനും എതിരാണ്. സ്വതന്ത്രനായി മത്സരിക്കുന്നവർക്ക് കാലാവധി തീരുന്നത് വരെ മറ്റ് പാർട്ടികളിൽ ചേരാനും സാധിക്കില്ല. നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ജനതാദളി(യു)നാണ് ദേശീയതലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയിരിക്കുന്നത്. ശരദ് യാദവ് ഇതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഇത് വരെ ഉണ്ടായിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്